തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭുവിന്‍റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. പിതാവിന്‍റെ വിയോഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഹൃദയഭേകമായൊരു കുറിപ്പിനൊപ്പമാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
"അച്ഛാ, ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും" -എന്ന വികാരനിര്‍ഭരമായ കുറിപ്പാണ് സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു തകര്‍ന്ന ഹാര്‍ട്ട് ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.