ETV Bharat / entertainment

'ചാണകം എന്ന വിളിയേക്കാൾ നല്ലതല്ലേ അന്തം കമ്മി, അഭിമാനിക്കെടോ'; പൊറാട്ട് നാടകം ടീസർ റിലീസ് ചെയ്‌തു - Porattu Nadakam Teaser released - PORATTU NADAKAM TEASER RELEASED

സൈജു കുറുപ്പാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ സിദ്ദിഖിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 9 നാണ് ചിത്രം തീയറ്ററുകളിലെത്തുക.

FILM PORATTU NAADAKAM  PORATTU NAADAKAM OFFICIAL TEASER  പൊറാട്ട് നാടകം ടീസർ റിലീസ് ചെയ്‌തു  ENTERTAINMENT NEWS
Porattu Naadakam Official Teaser Released (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 29, 2024, 4:21 PM IST

ലയാള സിനിമയിലെ ചിരിയുടെ സുൽത്താനായിരുന്ന സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന ചിത്രം പൊറാട്ട് നാടകത്തിന്‍റെ ആദ്യ ടീസര്‍ റിലീസ് ചെയ്‌തു. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ആക്ഷേപഹാസ്യമായി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്‌ത 'പൊറാട്ട് നാടകം' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തിലാണ്. സിദ്ദിഖിന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്‌റ്റ് 9 നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര നിർമിക്കുന്ന 'പൊറാട്ട് നാടക'ത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്ന് പേരുള്ള പശുവും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ, ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമാണ നിർവഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്‌ദ സന്നിവേശം: രാജേഷ് പിഎം, കളറിസ്‌റ്റ്: അർജുൻ മേനോൻ, നൃത്ത സംവിധാനം: സജ്‌ന നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്‌റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, സ്‌റ്റിൽസ്: രാംദാസ് മാത്തൂർ, ഫൈനൽ മിക്‌സ്: ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പിആർഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Also Read: ക്യാമ്പസുകളെ ഇളക്കി മറിച്ച് ഭാവനയും സംഘവും; ഹൊറർ ത്രില്ലർ 'ഹണ്ട്' ഓഗസ്റ്റ് 9ന് തിയേറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.