ETV Bharat / entertainment

സൈജു കുറുപ്പ് നായകനായി 'ഭരതനാട്യം'; ഷൂട്ടിങ് പൂർത്തിയായി - SAIJU KURUP BHARATHANATYAM UPDATES - SAIJU KURUP BHARATHANATYAM UPDATES

നവാഗതനായ കൃഷ്‌ണദാസ് മുരളിയാണ് 'ഭരതനാട്യം' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

BHARATHANATYAM MOVIE PACK UP  DEBUTANT KRISHNADAS MURALI MOVIE  MALAYALAM UPCOMING MOVIES  സൈജു കുറുപ്പ് ഭരതനാട്യം സിനിമ
BHARATHANATYAM pack up
author img

By ETV Bharat Kerala Team

Published : Apr 24, 2024, 6:45 PM IST

പ്രശസ്‌ത നടൻ സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്‌ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഭരതനാട്യം'. സൈജു കുറുപ്പ് നിർമാണ പങ്കാളിയുമാകുന്ന ഈ സിനിമയുടെ ചിത്രീകരണം അങ്കമാലിയിൽ പൂർത്തിയായി. ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും.

സായ്‌കുമാർ, കലാരഞ്ജിനി, മണികണ്‌ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്‌ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതു ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് 'ഭരതനാട്യം' സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ, സൈജു കുറുപ്പ് എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

ശ്രീജിത്ത് മേനോൻ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ബബ്ലു അജുവാണ് 'ഭരതനാട്യം' സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഷഫീഖ് വി ബിയും നിർവഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് ഈണം പകരുന്നത് സാമുവൽ എ ബിയാണ്.

പ്രൊഡക്ഷൻ കൺട്രോളർ - ജിതേഷ് അഞ്ചുമന, കലാസംവിധാനം - ബാബു പിള്ള, മേക്കപ്പ് - മനോജ് കിരൺ രാജ്, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, സ്റ്റിൽസ് - ജസ്റ്റിൻ ജയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്‌ടർ - അർജുൻ ലാൽ, അസിസ്റ്റന്‍റ് ഡയറക്‌ടർ - അൽസിൻ ബെന്നി, കൃഷ്‌ണ മുരളി, വിഷ്‌ണു ആർ പ്രദീപ്, സൗണ്ട് ഡിസൈനർ - ധനുഷ് നായനാർ, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, വിഎഫ്എക്‌സ് - ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് - കല്ലാർ അനിൽ, ജോബി ജോൺ, പരസ്യകല - യെല്ലോ ടൂത്ത്‌സ്, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: സ്‌കോട്ട്‌ലാൻഡിൽ ഇൻട്രൊ സോങ്, മൂസയെ ആർക്കും വിട്ടുകൊടുക്കില്ല ; 'സിഐഡി മൂസ 2' വരുമെന്ന് ജോണി ആന്‍റണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.