ETV Bharat / entertainment

സൈജു കുറുപ്പിന്‍റെ 'പൊറാട്ട് നാടകം' വരുന്നു; റിലീസ് തീയതി പുറത്ത് - Porattu Naadakam release

author img

By ETV Bharat Kerala Team

Published : Jul 15, 2024, 7:58 PM IST

നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മണിക്കുട്ടി എന്ന പശുവും പ്രധാന വേഷത്തിലുണ്ട്.

SAIJU KURUP NEW MOVIE  PORATTU NAADAKAM MOVIE UPDATES  സൈജു കുറുപ്പ് പൊറാട്ട് നാടകം റിലീസ്  MALAYALAM NEW RELEASES
Porattu Naadakam Movie (ETV Bharat)

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'പൊറാട്ട് നാടകം' ഓഗസ്റ്റ് 9ന് തിയേറ്ററുകളിലേക്ക്. അന്തരിച്ച സംവിധായകൻ സിദ്ദിഖിൻ്റെ സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. സംവിധായകൻ സിദ്ദിഖിൻ്റെ മേൽനോട്ടത്തിൽ പൂർത്തിയായ ഈ ചിത്രം അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആണ് ഓഗസ്റ്റ് 9ന് റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കരയാണ് 'പൊറാട്ട് നാടക'ത്തിന്‍റെ നിർമാണം. രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. മഞ്ജു വാര്യർ ചിത്രം 'മോഹൻലാൽ', ജയസൂര്യയുടെ 'ഈശോ' എന്നീ ചിത്രങ്ങളുടെ രചയിതാവ് കൂടിയാണ് സുനീഷ് വാരനാട്.

SAIJU KURUP NEW MOVIE  PORATTU NAADAKAM MOVIE UPDATES  സൈജു കുറുപ്പ് പൊറാട്ട് നാടകം റിലീസ്  MALAYALAM NEW RELEASES
'പൊറാട്ട് നാടകം' ഓഗസ്റ്റ് 9ന് തിയേറ്ററുകളിലേക്ക് (ETV Bharat)

പശുവും കേന്ദ്ര കഥാപാത്രമാകുന്നു എന്നതും 'പൊറാട്ട് നാടക'ത്തിന്‍റെ സവിശേഷതയാണ്. മണിക്കുട്ടി എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

ഗായത്രി വിജയൻ കോ പ്രൊഡ്യൂസറായ ഈ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയാണ്‌. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ ചിത്രസംയോജനവും നിർവഹിക്കുന്നു. രാഹുൽ രാജാണ് സംഗീത സംവിധാനം.

മറ്റ് അണിയറ പ്രവർത്തകർ: നിർമ്മാണ നിർവഹണം : ഷിഹാബ് വെണ്ണല, കലാസംവിധാനം : സുജിത് രാഘവ്, മേക്കപ്പ് : ലിബിൻ മോഹനൻ, വസ്‌ത്രാലങ്കാരം : സൂര്യ രാജേശ്വരി, സംഘട്ടനം : മാഫിയ ശശി, ഗാനരചന : ബി ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്‌ദ സന്നിവേശം : രാജേഷ് പി എം, കളറിസ്റ്റ് : അർജ്ജുൻ മേനോൻ, നൃത്തസംവിധാനം : സജ്‌ന നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ : പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ് : ആരിഷ് അസ്‌ലം, വിഎഫ്എക്‌സ് : രതീഷ് രാമകൃഷ്‌ണൻ, സ്റ്റിൽസ് : രാംദാസ് മാത്തൂർ, പരസ്യകല : മാ മി ജോ, ഫൈനൽ മിക്‌സ് : ജിജു ടി ബ്രൂസ്.

ALSO READ: 'ട്രെയിലര്‍ നന്നായിട്ടുണ്ട്, ബാക്കി കാര്യങ്ങള്‍ ഞാന്‍ ആശുപത്രിയില്‍ നിന്നും വന്നിട്ട് നോക്കാം..'; പക്ഷെ തിരിച്ചു വന്നില്ല...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.