ബോളിവുഡിലെ പ്രശസ്‌തമായ താരമാണ് റിമി സെൻ. അടുത്തിടെ പ്ലാസ്‌റ്റിക് സർജറി ചെയ്‌തുവെന്ന തരത്തിൽ റിമി സെന്നിന്‍റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ പ്ലാസ്‌റ്റിക് സർജറി ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരം.
"ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തതായാണ് ആളുകള്‍ക്ക് തോന്നുന്നതെങ്കില്‍, അത് വളരെ നല്ല കാര്യമാണെന്നാണ് എന്‍റെ പക്ഷം. പ്ലാസറ്റിക് സര്‍ജറി ചെയ്യാതെ തന്നെ ആളുകള്‍ അങ്ങനെ പറയുന്നുണ്ടല്ലോ. ഞാന്‍ ഫില്ലറുകളും ബൊട്ടോക്‌സും പിആര്‍പി ട്രീറ്റ്‌മെന്‍റുമാണ് ചെയ്‌തത്, അല്ലാതെ മറ്റൊന്നുമല്ല'' - റിമി സെൻ മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയിൽ നിന്ന് വർഷങ്ങളായി ബ്രേക്ക് എടുത്ത താരത്തിന്‍റെ പുതിയ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റിമിയുടെ പുതിയ ലുക്ക് ശസ്‌ത്രക്രിയ നടത്തിയത് കൊണ്ടാണെന്നായിരുന്നു ഒരു വിഭാഗം ആരാധകർ പ്രതികരിച്ചത്. ഇതിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് ധാരാളം നല്ല ഡോക്‌ടർമാരുണ്ട്, അവർ ഫെയ്‌സ്‌ലിഫ്റ്റിൽ വളരെ മിടുക്കരാണ്. എനിക്കും അത് ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷേ എനിക്ക് 50 വയസ് കഴിഞ്ഞതിന് ശേഷമേ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കൂ എന്നും താരം പറഞ്ഞു. ഇതെല്ലാം ഇപ്പോൾ വളരെ നന്നായി നടന്നുകൊണ്ടിരിക്കുന്ന ഒരു ജോലിയാണ് എന്നും അവർ കൂട്ടിച്ചേർത്തു.
"ഞാൻ ഇപ്പോൾ കൺസൾട്ടേഷനുകൾക്കും ചികിത്സയ്ക്കുമായി രണ്ട് ഡോക്‌ടർമാരെയാണ് കാണുന്നത്. അവർ എന്നെ നന്നായി സഹായിക്കുന്നുണ്ട്. എൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളിലുള്ള എന്‍റെ ചർമ്മം ജനങ്ങൾക്ക് ഇഷ്‌ടമായേക്കാം. ഞാൻ ചെയ്‌തതിനെ നിങ്ങൾ മോശമായാണ് കാണുന്നതെങ്കിൽ ശരിയായിട്ടുള്ളത് എന്താണെന്ന് പറയണം.
അതിനാൽ എനിക്ക് എൻ്റെ ഡോക്‌ടർമാരോട് അവർക്ക് എവിടെയാണ് തെറ്റ് സംഭവിക്കുന്നതെന്ന് പറയാൻ കഴിയും. മാത്രമല്ല ആ തെറ്റ് പറഞ്ഞ് മനസിലാക്കി അത് ശരിയാക്കാനും കഴിയും" റിമി സെൻ പറഞ്ഞു.
ധൂം, ഗോൽമാൽ - ഫൺ അൺലിമിറ്റഡ്, ജോണി ഗദ്ദാർ തുടങ്ങിയ ചിത്രങ്ങളിലെ പ്രധാന വേഷങ്ങളിലൂടെ 2000-കളുടെ തുടക്കത്തിൽ തിളങ്ങി നിന്ന താരമാണ് റിമി സെൻ. 42 കാരിയായ അവർ ബിഗ് ബോസ് സീസൺ 9 ൻ്റെയും ഭാഗമായിരുന്നു.
Also Read: അതിജീവനത്തിൻ്റെ കഥ പറഞ്ഞ് 'ദി ലൈഫ് ഓഫ് മാൻഗ്രോവ്'; ഉടൻ തിയേറ്ററുകളിലേക്ക്