ETV Bharat / entertainment

വിജയ് ദേവരകൊണ്ടയുടെ 12 മത് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു - Vijay Devarakondas 12th film - VIJAY DEVARAKONDAS 12TH FILM

വിഡി 12' ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വളരെ വ്യത്യസ്‌തമായ രൂപത്തിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രത്തിന് താൽകാലികമായി നൽകിയ പേരാണ് 'വിഡി12'.

വിജയ് ദേവരകൊണ്ട  വിഡി 12  തെലുങ്കു സിനിമ  MOVIES LATEST NEWS
Vijay Devarakonda (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 3, 2024, 4:53 PM IST

വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം ടിന്നനൂരി എഴുതി സംവിധാനം ചെയ്യുന്ന 'വിഡി 12' ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് 28ന് ചിത്രം തീയേറ്ററുകളിലെത്തും. വളരെ വ്യത്യസ്‌തമായ രൂപത്തിൽ വിജയ് ദേവരകൊണ്ടയെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന ചിത്രത്തിന് താൽകാലികമായി നൽകിയ പേരാണ് 'വിഡി12'.

വിജയ് ദേവരകൊണ്ട  വിഡി 12  തെലുങ്കു സിനിമ  MOVIES LATEST NEWS
The release of Vijay Devarakonda's 12th film has been announced (ETV Bharat)

സിത്താര എന്‍റര്‍ടെയ്ന്‍മെന്‍റ് ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ശ്രീലങ്കൻ ഷെഡ്യൂളിൾ ചിത്രത്തിന്‍റെ 60 ശതമാനം പൂർത്തിയായി. ചിത്രത്തിന്‍റെ പേരും ഫസ്റ്റ് ലുക്കും ഓഗസ്റ്റിൽ പുറത്തുവിടും.

സംഗീതം ഒരുക്കുന്നത് റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും. നാനി നായക കഥാപാത്രത്തെ അവതരിപ്പിച്ച സ്പോർട്‌സ് ഡ്രാമ ചിത്രം 'ജേഴ്‌സി', സുമന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലു​ഗു റൊമാന്‍റിക് ഡ്രാമ ചിത്രം 'മല്ലി രാവ' എന്നിവ ഗൗതം ടിന്നനൂരി സംവിധാനം ചെയ്‌ത ചിത്രങ്ങളാണ്.

ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ, ജോമോൻ ടി ജോൺ, ചിത്രസംയോജനം: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, പി.ആർ.ഒ ആതിര ദിൽജിത്ത്.

Also Read: മഴയിൽ കുതിർന്ന് മലയാളസിനിമയും; റിലീസുകള്‍ മാറ്റിവെച്ചതോടെ നഷ്‌ടം മുപ്പതുകോടിയോളം - LANDSLIDE AND MALAYALA CINEMA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.