ETV Bharat / entertainment

7 വര്‍ഷങ്ങള്‍ക്ക് ശേഷം തിരശ്ശീല, സ്‌റ്റാർ മാജിക് എന്തുകൊണ്ട് നിർത്തി? കാരണം ഇതാണ്.. - STAR MAGIC STOPS

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച പിന്തുണയോടെ ജൈത്ര യാത്ര തുടരുന്ന സ്‌റ്റാർ മാജിക് ഷോ നിര്‍ത്താനുള്ള കാരണം എന്ത്? ഷോ അവസാനിപ്പിക്കുന്നതിന്‍റെ കാരണം ഇനിയും ചാനലിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

REALITY SHOW STAR MAGIC  STAR MAGIC  സ്‌റ്റാർ മാജിക്  സ്‌റ്റാർ മാജിക് അവസാനിച്ചു
Star Magic (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 12, 2024, 10:33 AM IST

Updated : Dec 12, 2024, 3:19 PM IST

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ടെലവിഷൻ പരിപാടിയാണ് സ്‌റ്റാർ മാജിക്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റാർ മാജിക് പ്രക്ഷേപണം അവസാനിപ്പിക്കുകയാണ്. സ്‌റ്റാര്‍ മാജിക്ക് നിര്‍ത്തുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

സ്‌റ്റാർ മാജിക് താരങ്ങളും പരിപാടിയുടെ അവതാരകയുമായ ലക്ഷ്‌മി നക്ഷത്രയും ഷോ അവസാനിക്കുന്നതായുള്ള പോസ്‌റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഷെയർ ചെയ്‌തതോടു കൂടിയാണ് സംഭവം ചര്‍ച്ചയാകുന്നത്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച പിന്തുണയോടെ ജൈത്ര യാത്ര തുടരുന്ന ഒരു ഷോ നിര്‍ത്തുന്നതിന്‍റെ കാരണം ചാനലിന്‍റെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ ഇതുസംബന്ധിച്ച സൂചന ഇടിവി ഭാരതിന് ലഭിച്ചിരിക്കുകയാണ്.

മികച്ച ടെലിവിഷൻ പരിപാടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം ലഭിച്ച പ്രോഗ്രാമാണ് സ്‌റ്റാർ മാജിക്. ഫ്ലവേഴ്‌സ്‌ ടിവി സീനിയർ നിർമ്മാതാവ് അനൂപ് ജോൺ ആണ് ഷോയുടെ അമരക്കാരൻ. നടനും കോമഡി താരവുമായ അഖിൽ കവലൂർ അടക്കമുള്ള നിരവധി പ്രതിഭകളാണ് ഷോയുടെ രചനയ്ക്ക് പിന്നിൽ. മലയാള ടെലിവിഷൻ ചരിത്രത്തിൽ സ്‌റ്റാർ മാജിക് പോലൊരു പരിപാടി ഇതിന് മുമ്പ് സംഭവിച്ചിട്ടില്ല എന്നത് വാസ്‌തവം.

12k വിസ്‌താര ഓഗ്‌മെന്‍റല്‍ റിയാലിറ്റി ദൃശ്യ മികവ് കൊണ്ടുവരുന്ന ആദ്യത്തെ സൗത്ത് ഇന്ത്യൻ ഷോ കൂടിയാണ് സ്‌റ്റാർ മാജിക്. മലയാളി പ്രേക്ഷകർക്ക് കാഴ്‌ച്ചയുടെ പുതിയ ഒരു ലോകം സൃഷ്‌ടിച്ച് കൊണ്ടാണ് ഫ്ലവേഴ്‌സ്‌ ടിവി പ്രക്ഷേപണം ആരംഭിക്കുന്നത്. ചാനലിന്‍റെ തുടക്കകാലം മുതൽക്ക് തന്നെ സ്‌റ്റാർ മാജിക്കിന്‍റെ സംവിധായകൻ അനൂപ് ജോൺ ഒപ്പമുണ്ട്.

അനൂപ് ജോൺ സംവിധാനം ചെയ്‌ത കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി കേരളത്തിലെ ടെലിവിഷൻ റേറ്റിംഗ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഒരു ഷോ ആയിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ആ പരിപാടിയുടെ അവതാരകൻ. കോമഡി സൂപ്പർ നൈറ്റിന്‍റെ ആദ്യ സീസൺ അവസാനിച്ചതോടെ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ആ പരിപാടിയുടെ രണ്ടാം സീസൺ അനൂപ് ജോൺ ഫ്ലവേഴ്‌സ് ടിവിയിലൂടെ ഒരുക്കുകയായിരുന്നു.

കോമഡി സൂപ്പർ നൈറ്റ് സീസൺ 2 വിന്‍റെ അവസാനത്തോടു കൂടിയാണ് സ്‌റ്റാർ മാജിക്കിന്‍റെ ആദ്യരൂപമായ ടമാർ പടാർ ആരംഭിക്കുന്നത്. ടമാർ പടാർ ടെലിവിഷൻ ചരിത്രത്തിൽ തന്നെ സെൻസേഷണല്‍ ഹിറ്റായ ഒരു പരിപാടിയാണ്. നോബി, നെൽസൺ, തങ്കച്ചൻ വിതുര, ലക്ഷ്‌മി പ്രിയ തുടങ്ങി നിരവധി പേർ പങ്കെടുത്ത ഈ പരിപാടി, വിമർശകർ ഇല്ലാത്ത ഒരു ടെലിവിഷൻ പരിപാടിയായി വളർന്നു. മിമിക്രി കലാമേഖലയിലെ നിരവധി കലാകാരന്‍മാർക്ക് വലിയൊരു താങ്ങും തണലും ആയിരുന്നു ടമാർ പടാർ.

ടമാർ പടാർ മുഖം മിനുക്കി എത്തിയതാണ് ഇപ്പോഴത്തെ സ്‌റ്റാർ മാജിക്. ഈ പരിപാടിയുടെ പകുതിയിൽ വച്ചാണ് പരിപാടിയിലൂടെ അവതാരക ലക്ഷ്‌മി നക്ഷത്ര കടന്നുവരുന്നത്. സ്‌റ്റാർ മാജിക് ലക്ഷ്‌മി നക്ഷത്രയ്ക്ക് വലിയ പേരും പ്രശസ്‌തിയുമാണ് നേടിക്കൊടുത്തത്. ശ്രീവിദ്യ, അനുമോൾ തുടങ്ങിയ കലാകാരികളൊക്കെ ഒരുപക്ഷേ സ്‌റ്റാർ മാജിക്കിന്‍റെ പ്രോഡക്‌ടുകൾ ആണെന്ന് പറയേണ്ടിവരും.

സ്‌റ്റാർ മാജിക് താരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയുന്ന തമാശകൾക്ക് ബോഡി ഷേയിമിംഗിന്‍റെ ചുവയുണ്ടെന്ന് ഇടക്കാലത്ത് വലിയ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണത്തിന്‍റെ പേരില്‍ സ്‌റ്റാർ മാജിക് താരങ്ങളിൽ ഒരാളായ ബിനു അടിമാലിക്കെതിരെ വലിയ സൈബർ അറ്റാക്കുകളും സംഭവിച്ചിരുന്നു.

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സ്‌പൂഫുകൾ സ്‌റ്റാർ മാജിക്കിലൂടെ അവതരിപ്പിച്ചത് കേരളക്കരയാകെ ഏറ്റെടുത്തിരുന്നു. തങ്കച്ചൻ വിതുരയും അഖിൽ കവലയൂരും തിളങ്ങിയ എപ്പിസോഡുകൾ ആയിരുന്നു അതൊക്കെ. സിനിമകളുടെ സ്‌പൂഫ് സ്‌റ്റാർ മാജിക്കിലൂടെ ചെയ്‌ത് ഹിറ്റായതിനെ കുറിച്ച് അഖിൽ കവലൂർ നേരത്തെ ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു.

പിൽക്കാലത്ത് കോമഡിയുടെ നിലവാര തകർച്ച ചൂണ്ടിക്കാണിച്ച് സ്‌റ്റാർ മാജിക് എന്ന ഷോയെ പ്രേക്ഷകർ വലിയ രീതിയിൽ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ സ്‌റ്റാർ മാജിക്കിനെതിരെ ഹേറ്റ് ക്യാമ്പയിനുകൾ നടന്നു. പക്ഷേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് ഷോ പൂർവ്വാധികം ശക്‌തിയോടെ മുന്നോട്ടുപോയി.

ഒരു അധ്യായത്തിന് നിലവാര തകർച്ച ഉണ്ടായാൽ അടുത്ത അധ്യായത്തിലൂടെ മികച്ച രീതിയിൽ തിരിച്ചു വരുന്നതായിരുന്നു സ്‌റ്റാർ മാജിക് രീതി. മലയാളത്തിലെ ഏറ്റവും സീനിയർ മിമിക്രി താരമായ കൊല്ലം സുധി മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രിയനാകുന്നത് സ്‌റ്റാർ മാജിക് എന്ന ഷോയിലൂടെ ആയിരുന്നു.

സ്‌റ്റാർ മാജിക് എന്ന ഷോ വിജയകരമായി മുന്നേറുന്നതിനിടയിൽ തന്നെയാണ് കൊല്ലം സുധി ഒരു കാറപകടത്തിൽ മരണപ്പെടുന്നത്. ഒരു കുടുംബം പോലെയായിരുന്നു സ്‌റ്റാർ മാജിക് താരങ്ങൾ. സിനിമകളിൽ ചെറിയ വേഷങ്ങള്‍ ചെയ്‌തിരുന്ന ബിനീഷ് ബാസ്‌റ്റിനെ പോലുള്ള നടന്‍മാരെ സ്‌റ്റാർ മാജിക്കിലൂടെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്.

എന്നാൽ ഷോയുടെ പ്രതാപ കാലത്ത് തന്നെ ഷോ പര്യവസാനിക്കുന്നുവെന്ന വാർത്ത പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സ്‌റ്റാർ മാജിക് എന്ന ഷോയുടെ വലിയ വിജയത്തിന് കാരണക്കാരൻ സംവിധായകനായ അനൂപ് ജോൺ ആണ്.

ദീർഘകാലം ഫ്ലവേഴ്‌സ് ടിവിയിൽ സേവനം അനുഷ്‌ഠിച്ച അനൂപ് ജോൺ രാജി സമർപ്പിച്ച് മറ്റൊരു പ്രമുഖ മലയാളം ടെലിവിഷനിലേക്ക് ജോലിയിൽ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. അനൂപ് ജോൺ ഇല്ലാതെ സ്‌റ്റാർ മാജിക് എന്ന ഷോ പൂർണ്ണതയിൽ എത്തുകയില്ല. ഇതേ തുടര്‍ന്നാണ് സ്‌റ്റാർ മാജിക് ഷോയ്ക്ക് തിരശ്ശീല വീഴുന്നത്. സ്‌റ്റാർ മാജിക് ഷോയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ വിവരം ഇടിവി ഭാരതിന് കൈമാറിയത്.

Also Read: 30 വർഷം മുമ്പ് സംഭവിച്ച തെറ്റ്.. അവസരം ഉണ്ടായിട്ടും അവര്‍ തിരുത്തിയില്ല; നേരിട്ട അവഗണനയെ കുറിച്ച് വേണുഗോപാല്‍ മനസ്സ് തുറക്കുന്നു

Last Updated : Dec 12, 2024, 3:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.