ETV Bharat / entertainment

പാപ്പരാസിയുടെ ചിത്രമെടുക്കുന്ന രശ്‌മിക; എക്‌സിൽ തരംഗമായി വീഡിയോ - ACTOR RASHMIKA NEW VIDEO GONE VIRAL - ACTOR RASHMIKA NEW VIDEO GONE VIRAL

തൻ്റെ ചിത്രമെടുത്ത പാപ്പരാസിയുടെ ചിത്രമെടുത്തു നൽകുന്ന നടി രശ്‌മിക മന്ദാനയുടെ വീഡിയോ വൈറലായി.

ACTOR RASHMIKA MANDANNA  രശ്‌മിക മന്ദാനയുടെ വീഡിയോ വൈറൽ  രശ്‌മിക മന്ദാന  RASHMIKA NEW VIDEO
Rashmika Mandanna (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 9:30 PM IST

ഹൈദരാബാദ്: നടി രശ്‌മിക മന്ദാനയുടെ എളിമയും ലാളിത്യവും പ്രകടിപ്പിക്കുന്ന വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. അയ്ഷ മുസ്‌താഖ് എന്ന എക്‌സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്. പാപ്പരാസിയുടെ ചിത്രങ്ങൾ നടി എടുത്തുകൊടുക്കുന്നതാണ് വീഡിയോയിലുളളത്.

എല്ലാവരുടെയും ചിത്രം പകർത്തുന്നതിൻ്റെ കൂട്ടത്തിൽ നടിയുടെ ചിത്രം പകർത്തുന്ന പാപ്പരാസിയുടെ ചിത്രം രശ്‌മിക എടുത്തുകൊടുക്കുന്നതാണ് വീഡിയോയിലുളളത്. പെർഫെക്റ്റ് ഷോട്ട് ലഭിക്കുന്നതിനായി മുട്ടുകുത്തി നിന്നാണ് രശ്‌മിക ചിത്രമെടുത്തു കൊടുക്കുന്നത്.

ഈ വീഡിയോയിലുളള കൃത്യമായ സ്ഥലം ഏതെന്ന് വ്യക്തമല്ലെങ്കിലും സമൂഹമാധ്യമ പോസ്‌റ്റുകൾ സൂചിപ്പിക്കുന്നത് ഇറ്റലിയിലെ പോർട്ടോഫിനോയാണെന്നാണ്. ഇറ്റലിയിൽ കപ്പലിൽ വച്ച് നടന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള പാർട്ടിയിൽ രശ്‌മിക പങ്കെടുത്തിരുന്നു.

2023-ൽ പുറത്തിറങ്ങിയ ചിത്രമായ അനിമലിൻ്റെ വിജയത്തിനുശേഷം പുഷ്‌പ 2: ദ റൂൾ ആണ് അടുത്തതായി രശ്‌മികയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.

Also Read: ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ സാനിയ മിർസ; ഷാരൂഖിൻ്റെ ആഗ്രഹത്തെക്കുറിച്ച് സാനിയ മിർസയുടെ പ്രതികരണം ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.