ETV Bharat / entertainment

നിഗൂഢം... പണപ്പെട്ടിയുമായി രശ്‌മിക മന്ദാന; കുബേരയിലെ ഫസ്റ്റ് ലുക്കും വീഡിയോയും പുറത്ത് - Kubera Movie First Look Poster Out - KUBERA MOVIE FIRST LOOK POSTER OUT

കുബേരയിലെ രശ്‌മിക മന്ദാനയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും വീഡിയോയും പുറത്തുവിട്ട് അണിയറ പ്രവർത്തകർ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രമാണ് കുബേര.

RASHMIKA MANDANNA  DHANUSH NAGARJUNA STARRER MOVIE  KUBERA FIRST LOOK POSTER AND VIDEO  രശ്‌മികയുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്
Rashmika Mandanna' s Kubera Movie First Look Poster Out (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 5, 2024, 6:02 PM IST

Updated : Jul 5, 2024, 8:34 PM IST

ശ്‌മിക മന്ദാനയും ധനുഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കുബേര. സൂപ്പർ ഹിറ്റ് തെലുഗു സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണിത്. തെലുഗു സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായികയായ രശ്‌മിക മന്ദാനയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നിഗൂഢത നിറയ്‌ക്കുന്ന ഫസ്‌റ്റ് ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫസ്‌റ്റ് ലുക്കിനൊപ്പം രശ്‌മികയുടെ കഥാപാത്രം അവതരിപ്പിക്കുന്ന ഒരു വീഡിയോയും റിലീസ് ചെയ്‌തിട്ടുണ്ട്. വമ്പൻ ബജറ്റിൽ ഒരുക്കുന്ന മിത്തോളജിക്കൽ ചിത്രമാണ് കുബേര.

രശ്‌മികയുടെ കരിയറിലെ ശക്തവും വ്യത്യസ്‌തവുമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിൽ എന്നാണ് സൂചന. ഇപ്പോൾ പുറത്ത് വന്ന ഫസ്‌റ്റ് ലുക്ക്, വീഡിയോ എന്നിവ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ദേവിശ്രീ പ്രസാദിന്‍റെ പശ്ചാത്തല സംഗീതവും ഈ വീഡിയോയെ ഗംഭീരമാക്കുന്നുണ്ട്.

പ്രശസ്‌ത നടൻ ജിം സർഭും നിർണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികളും ചിത്രീകരണത്തോടൊപ്പം തന്നെ നടക്കുന്നുണ്ട്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമിക്കുന്നത്.

തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ ഒരു ബഹുഭാഷ പ്രൊജക്‌ട് ആയാണ് കുബേരയുടെ ചിത്രീകരണം നടക്കുന്നത്. മലയാളം, കന്നഡ ഭാഷകളിലും ഈ ചിത്രം പ്രദർശനത്തിനെത്തും. ഇപ്പോൾ ഹൈദരാബാദിൽ കുബേരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പിആർഒ ശബരി.

Also Read: ധനുഷ്-നാഗാർജുന ചിത്രം കുബേര; നിഗൂഢതകള്‍ നിറച്ച രശ്‌മിക മന്ദാനയുടെ പോസ്റ്റർ പുറത്ത്‌

Last Updated : Jul 5, 2024, 8:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.