ETV Bharat / entertainment

റാം പൊത്തിനേനി - പുരി ജഗനാഥ് ചിത്രം ഡബിൾ സ്‌മാർട്ടിന്‍റെ തീപാറുന്ന ട്രെയിലര്‍ പുറത്ത് - double smart trailer released

author img

By ETV Bharat Kerala Team

Published : Aug 5, 2024, 3:54 PM IST

വലിയ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ കാവ്യാ ഥാപ്പർ ആണ് നായികയായി എത്തുന്നത്.

RAM POTHINENI NEW MOVIE  DOUBLE SMART TRAILER  TELUGU NEW MOVIE DOUBLE SMART  DOUBLE SMART MOVIE
Double Smart movie poster (Etv Bharat)

തെലുഗു സൂപ്പർ താരം റാം പൊത്തിനേനിയെ കേന്ദ്ര കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് എഴുതി സംവിധാനം ചെയ്‌ത ഡബിൾ സ്‌മാർട്ടിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. മാസ് ആക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ഡബിൾ സ്‌മാർട്ടിന്‍റെ ട്രെയിലര്‍ ലോഞ്ച് വിശാഖപട്ടണത്തിലെ ഗുരജാഡ കലാക്ഷേത്രത്തിൽ വെച്ച് പ്രൗഢ ഗംഭീര ചടങ്ങിലാണ് നടന്നത്.

വലിയ കാൻവാസിൽ മികച്ച സാങ്കേതിക നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാവ്യാ ഥാപ്പർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ്‌ നായകന് ഒത്ത എതിരാളി. ട്രെയിലറിന് മുൻപ് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളും ഇതിനോടകം വമ്പൻ ഹിറ്റുകളായി മാറിയിട്ടുണ്ട്. മണി ശർമയാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

'സ്റ്റെപ് മാർ', 'മാർ മുന്താ ചോട് ചിന്ട' എന്നീ ഡാൻസ് നമ്പറുകളും, 'ക്യാ ലഫ്‌ഡ്' എന്ന പ്രണയ ഗാനവുമാണ് ഇതിനോടകം റിലീസ് ചെയ്‌തത്. ഓഗസ്റ്റ് 15-നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ബാനിജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്‌പാണ്ഡെ, ടെംപെർ വംശി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

പുരി കണക്‌ട്‌സിന്‍റെ ബാനറിൽ സംവിധായകൻ കൂടിയായ പുരി ജഗനാഥും തെന്നിന്ത്യൻ താരം ചാർമി കൗറും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റർ കാർത്തിക ശ്രീനിവാസ് ആർ . തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്‌മാർട്ട് വെള്ളിത്തിരയിലെത്തുക.

ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്‌സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്‌ടർ ജിതേൻ ശർമ, സിഇഒ- വിഷ്‌ണു റെഡ്‌ഡി, വേൾഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്‍റര്‍ടൈൻമെന്‍റ്, ഓൺലൈൻ ആൻഡ് കോ എഡിറ്റർ- സന്തോഷ് നൂസില്ല, മാർക്കറ്റിങ്- മനോജ് വള്ളുരി, ഡിജിറ്റൽ ഏജൻസി- ഹാഷ്‌ടാഗ് മീഡിയ. പിആർഒ ശബരി.

Also Read: 'കവലപ്പെടാതെ നന്‍പാ, കണ്ടിപ്പാ നടക്കും...'; ധ്യാന്‍ ശ്രീനിവാസനൊപ്പം കളറാക്കാന്‍ മുകേഷും; 'സൂപ്പർ സിന്ദഗി' ട്രെയിലര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.