ETV Bharat / entertainment

'രാം ചരണും ജാന്‍വി കപൂറും ഒന്നിച്ചെത്തുന്നു'; 'ആര്‍സി 16' ന് പൂജകളോടെ തുടക്കം - Ram Charan Janhvi Kapoor New Movie

രാംചരണിന്‍റെ പുതിയ ചിത്രം 'ആർസി 16'യുടെ പൂജ നടന്നു. വെങ്കട സതീഷ് കിലാരുവാണ് ചിത്രം നിര്‍മിക്കുന്നത്. എആർ റഹ്‌മാന്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങിനെത്തി.

Ram charan  Ram Charan New Movie  Buchi Babu Sana Movie  RC16 Pooja Ceremony
Ram Charan And Janhvi Kapoor New Movie RC 16 Launch Pooja Ceremony
author img

By ETV Bharat Kerala Team

Published : Mar 20, 2024, 11:04 PM IST

ഹൈദരാബാദ് : തെലുഗു സൂപ്പര്‍ സ്റ്റാര്‍ രാം ചരണും ബോളിവുഡ് താരം ജാന്‍വി കപൂറും ഒന്നിക്കുന്ന ചിത്രം 'ആര്‍സി 16'ന് പൂജ ചടങ്ങുകളോടെ തുടക്കമായി. മെഗാസ്‌റ്റാർ ചിരഞ്ജീവി ക്ലാപ് നിർവഹിച്ചു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരുവാണ് നിർമിക്കുന്നത്.

വൃദ്ധി സിനിമാസിന്‍റെ ബാനറിൽ ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ മുഴുവൻ ടീമംഗങ്ങളും ഓസ്‌കർ അവാർഡ് ജേതാവ് എആർ റഹ്‌മാന്‍ അടക്കം സിനിമ ഇൻഡസ്ട്രിയിലെ മറ്റ് വിശിഷ്‌ഠ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. നിർമാതാവ് അല്ലു അരവിന്ദ് സ്ക്രിപ്പ്‌ കൈമാറിയപ്പോൾ ബോണി കപൂറാണ് ക്യാമറ സ്വിച്ച് ഓൺ ചെയ്‌തത്. സംവിധായകൻ ശങ്കർ ചിത്രത്തിന്‍റെ ആദ്യ ഷോട്ട് സംവിധാനം ചെയ്‌തു.

Ram charan  Ram Charan New Movie  Buchi Babu Sana Movie  RC16 Pooja Ceremony
രാം ചരണും ജാൻവി കപൂർ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ആർസി 16'

'എന്‍റെ മെന്‍റർ സുകുമാർ സാറിനും മെഗാസ്‌റ്റാർ ചിരഞ്ജീവി സാറിനും നന്ദി. രംഗസ്ഥലം എന്ന രാം ചരൺ സാറിന്‍റെ ചിത്രത്തിൽ അസിസ്‌റ്റന്‍റ് ഡയറക്‌ടറായിരുന്ന ഞാൻ. ഇപ്പോൾ രാം ചരൺ സാറിന്‍റെ ചിത്രം സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.

ചിത്രത്തിന്‍റെ മുഴുവൻ ടീമും സിനിമ ഇൻഡസ്ട്രിയിലെ മറ്റ് വിശിഷ്‌ഠ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

ഈ അവസരം ഞാൻ പൂർണമായി ഉപയോഗപ്പെടുത്തും. എന്‍റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ എആർ റഹ്‌മാൻ സാറുമായി ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. രാം ചരൺ സർ, സുകുമാർ സർ, രവി, നവീൻ, സതീഷ് എന്നിവർ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തിൽ ജാൻവി കപൂറിനെ തന്നെ നായികയായി ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്നും' പൂജയ്‌ക്ക് പിന്നാലെ സംസാരിച്ച സംവിധായകൻ ബുച്ചി ബാബു പറഞ്ഞു.

ലക്ഷക്കണക്കിന് ആരാധകരുള്ള രാം ചരണും ജാന്‍വി കപൂറും ഒന്നിച്ചെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിനായുള്ള ആവേശത്തോടെയുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഡിഒപി - ആർ രത്നവേലു, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, പിആർഒ - ശബരി.

Also read : 'ആർസി 16' ; പൂജ ചടങ്ങുകളോടെ പുതിയ ചിത്രം ലോഞ്ച് ചെയ്‌ത് ജാൻവി കപൂറും രാം ചരണും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.