രാംചരണും ജൂനിയര്‍ എന്‍ ടി ആറും ചേര്‍ന്ന് തകര്‍ത്തഭിനയിച്ച ചിത്രമാണ് 'ആര്‍ ആര്‍ ആര്‍'. ചിത്രത്തിലെ ഇരുവരുടെയും മിന്നുന്ന പ്രകടം പ്രേക്ഷകരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചിട്ടുണ്ടായിരുന്നത്. ഇപ്പോഴിതാ ജൂനിയര്‍ എന്‍ ടി ആര്‍ മുഖ്യവേഷത്തിലെത്തുന്ന 'ദേവര പാര്‍ട്ട് വണി'നായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. ചിത്രം തിയേറ്ററുകളില്‍ എത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ചിത്രത്തെ കുറിച്ച് രാംചരണ്‍ നല്‍കിയ ഒരു സോഷ്യല്‍ മീഡിയ പോസ്‌റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
"സഹോദരന്‍ താരകിനും എല്ലാ ദേവര ടീം അംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നു"വെന്നാണ് രാം ചരണ്‍ കുറിച്ചത്. സോഷ്യല്‍ മീഡിയ എക്‌സിലൂടെയാണ് രാംചരണ്‍ സിനിമയ്ക്കും ജൂനിയര്‍ എന്‍ ടി ആറിനും ആശംസകള്‍ നേര്‍ന്നത്.
ചിത്രത്തില്‍ ദേവര എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലായി ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. 'ദേവര'യുടെ ആദ്യ ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാൺ റാം ആണ്.
Wishing my brother Tarak and the entire Devara team all the best for tomorrow.@tarak9999 #KoratalaSiva #SaifAliKhan #JanhviKapoor @anirudhofficial @NANDAMURIKALYAN @RathnaveluDop @sabucyril @sreekar_prasad
— Ram Charan (@AlwaysRamCharan) September 26, 2024
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ ഷോര്‍ട്ട് റിവ്യു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 'ദേവര' എന്നെഴുതികൊണ്ട് ട്രോഫികള്‍, കയ്യടികള്‍, വെടിക്കെട്ട് ഇമോജികളാണ് അനിരുദ്ധ് പങ്കുവച്ചത്. ഈ റിവ്യൂ ഏറെ വൈറലായിരുന്നു. ഇതിന് മുന്‍പ് അനിരുദ്ധ് ഇത്തരത്തില്‍ പങ്കുവച്ച ലിയോ, ജവാന്‍, ജയിലര്‍ എന്നീ ചിത്രങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.
Also Read: സിനിമ പ്രേമികള്‍ ആവേശത്തില്‍; നാളെ വമ്പന്‍ റിലീസുകള്‍