ETV Bharat / entertainment

ആരോഗ്യനില തൃപ്‌തികരം; ആശുപത്രി വിട്ട് രജനികാന്ത് - Rajinikanth discharged

ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ രജനികാന്ത് ഇന്ന് രാവിലെയാണ് ആശുപത്രി വിട്ടത്. സെപ്‌തംബർ 30ന് കടുത്ത വയറു വേദനയെ തുടർന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

RAJINIKANTH  RAJINIKANTH HOSPITILIZED  ആശുപത്രി വിട്ട് രജനികാന്ത്  രജനികാന്ത്
Rajinikanth (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 4, 2024, 11:31 AM IST

തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത് ആശുപത്രി വിട്ടു. രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് നടന്‍ ആശുപത്രി വിട്ടത്. വയറുവേദനയെ തുടര്‍ന്ന് സെപ്‌തംബർ 30നാണ് താരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലില്‍ പ്രവേശിപ്പിച്ചത്.

കടുത്ത വയറു വേദനയെ തുടർന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും തുടര്‍ന്നുള്ള പരിശോധനയില്‍ താരത്തിന്‍റെ ഹൃദയത്തിന്‍റെ പ്രധാന രക്‌തക്കുഴലില്‍ വീക്കം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്‌ടോബർ ഒന്നിന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ രജനികാന്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.

"സെപ്‌തംബർ 30നാണ് രജനികാന്തിനെ ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ നിന്നുള്ള (അയോർട്ട) രക്‌തക്കുഴലിൽ വീക്കമുണ്ട്. ശസ്ത്രക്രിയ ഇല്ലാതെ (ട്രാൻസ്‌കത്തീറ്റർ) സ്‌റ്റെൻ്റ് രീതിയിലൂടെ ചികിത്സ നല്‍കി ഡോ. സായ് സതീഷ് പ്രശ്‌നം പരിഹരിച്ചു.

രജനീകാന്തിന്‍റെ ചികിത്സയെ കുറിച്ച് താരത്തിന്‍റെ അഭ്യുദയകാംക്ഷികളെ അറിയിക്കുന്നു. രജനികാന്ത് ഇപ്പോൾ സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനകം താരം വീട്ടിലേയ്‌ക്ക് മടങ്ങും."- ഒക്‌ടോബര്‍ 1ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌താവന.

ഇതിന് പിന്നാലെ രാജികാന്ത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ, പിഎംകെ നേതാവ് അൻബുമണി രാമദോസ്, മക്കൾ നീതി മയ്യം പ്രസിഡൻ്റും നടനുമായ കമൽ ഹാസൻ, തമിഴക വെട്രി കഴകം പ്രസിഡൻ്റും നടനുമായ ദളപതി വിജയ് തുടങ്ങിയവരാണ് താരം എത്രയും വേഗം ആരോഗ്യത്തോടെ തിരിച്ചുവരാന്‍ ആശംസിച്ചത്.

അതേസമയം 'കൂലി' ആണ് രജനികാന്തിന്‍റേതായി അണിയറയില്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് അഭിനയിച്ച് വരികയാണ്.

സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത 'വേട്ടയ്യൻ' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ 10ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Also Read: രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരം, സ്‌റ്റന്‍ഡ് ഇട്ടു; സുഖം പ്രാപിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ - Rajinikanth Health Condition

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.