ETV Bharat / entertainment

വേറിട്ട പ്രമേയവുമായി 'പ്യാർ'; ഫസ്‌റ്റ് ലുക്ക് പുറത്ത് - Pyar Why Knot Movie First Look - PYAR WHY KNOT MOVIE FIRST LOOK

രണ്ട് സ്‌ത്രീകളുടെ പ്രണയമാകും പ്യാർ പറയുക എന്ന് പോസ്‌റ്ററില്‍ സൂചന. ഇംഗ്ലീഷിൽ 'വൈ നോട്ട്' എന്ന പേരിലാണ് 'പ്യാർ' റിലീസ് ചെയ്യുന്നത്.

PYAR MALAYALAM MOVIE  WHY KNOT FIRST LOOK POSTER OUT  MALAYALAM UPCOMING MOVIES  പ്യാർ വൈ നോട്ട് ഫസ്റ്റ് ലുക്ക്
PYAR
author img

By ETV Bharat Kerala Team

Published : Apr 16, 2024, 7:12 PM IST

ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരുങ്ങുന്ന 'പ്യാർ' സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ഡോക്‌ടർ മനോജ് ഗോവിന്ദൻ ആണ് ഈ ചിത്രം കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്നത്. വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിർമാണം.

പ്രശസ്‌ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തത്. മലയാളത്തിൽ 'പ്യാർ' എന്ന പേരിൽ എത്തുന്ന ചിത്രം ഇംഗ്ലീഷിൽ 'വൈ നോട്ട്' എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. രണ്ട് സ്‌ത്രീകളുടെ പ്രണയമാകും പ്യാർ പറയുക എന്നാണ് പോസ്‌റ്ററിൽ നിന്ന് വ്യക്തമാവുന്നത്.

ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്‌ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദൻ അവകാശപ്പെട്ടു. ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്‌ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവരാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി അണിനിരക്കുന്നത്. നിലവിൽ ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരികയാണ്.

സുമേഷ് ശാസ്‌തയാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് വിപിൻ വിശ്വകർമ്മയും നിർവഹിക്കുന്നു. കൈതപ്രം, മുരളി നീലാംബരി, ഡോക്‌ടർ ജോജി കുര്യാക്കോസ്, നിതിൻ അഷ്‌ടമൂർത്തി എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് റിനിൽ ഗൗതം ആണ്.

പ്രൊഡക്ഷൻ കൺട്രോളർ- യു കമലേഷ്, കല- ഷാഫി ബേപ്പൂർ, മേക്കപ്പ്- സുധ, വിനീഷ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- എ കെ ബിജുരാജ്, കൊറിയോഗ്രാഫി- ജോബിൻ ജോർജ്ജ്, സ്‌റ്റിൽസ്- രാഹുൽ ലൂമിയർ, പരസ്യകല- ഷാജി പാലോളി എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:

  1. തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഏപ്രിൽ 18ന്
  2. ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ഹൊറർ ത്രില്ലർ 'ചിത്തിനി'; സെക്കൻഡ് ലുക്ക്‌ പുറത്തിറങ്ങി
  3. ഡബിൾ റോളിൽ തിളങ്ങാൻ സൂര്യ; ശ്രദ്ധനേടി 'കങ്കുവ' പോസ്റ്റർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.