ETV Bharat / entertainment

ഒടുവിൽ പരിഹാരം; മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ പിവിആർ - PVR to screen Malayalam movies - PVR TO SCREEN MALAYALAM MOVIES

തിരുമാനം സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോ​ഗത്തിൽ

PVR INOX  PVR INOX FILM PRODUCERS DISPUTE  PVR STOPS SCREENING MALAYALAM FILMS  പിവിആർ
PVR
author img

By ETV Bharat Kerala Team

Published : Apr 13, 2024, 8:03 PM IST

ലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ. സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോ​ഗത്തിനൊടുവിലാണ് തിരുമാനം. പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിവിആർ അധികൃതർ തീരുമാനത്തിൽ നിന്നും പിന്മാറിയത്.

സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്‍റ് മാസ്‌റ്ററിങ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തർക്കം മൂലമായിരുന്നു പിവിആർ മലയാലസിനിമകളുടെ പ്രദർശനം നിർത്തിവച്ചത്. കഴിഞ്ഞ ദിവസമാണ് രാജ്യത്തുടനീളം ഉള്ള തങ്ങളുടെ സ്‌ക്രീനുകളിൽ ( PVR Multiplex) മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പിവിആർ മാനേജ്മെന്‍റ് അറിയിച്ചത്. 'ആവേശം', 'വർഷങ്ങൾക്കുശേഷം', 'ജയ് ഗണേഷ്' തുടങ്ങിയ ഏപ്രിൽ 11ന് റിലീസ് ചെയ്‌ത ചിത്രങ്ങളുടെ ബുക്കിങ് പിവിആർ സ്വീകരിച്ചിരുന്നില്ല.

പിന്നാലെ പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്‌ടപരിഹാരം നല്‍കാതെ പ്രസ്‌തുത മള്‍ട്ടിപ്ലെക്‌സ് ശൃംഖലയ്‌ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്ന് നിര്‍മാതാക്കളും അറിയിച്ചു. നിലവിൽ പുറത്തിരങ്ങിയതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്‌ടമാണ് പിവിആറിന്‍റെ നടപടി മൂലം ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം വ്യവസായി എം എ യൂസഫലിയുടെ ഇടപെടൽ തർക്കം പരിഹരിക്കുന്നതിൽ നിർണായകമായെന്നാണ് വിവരം. തർക്കം പരിഹരിക്കപ്പെട്ടത് ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് ബി ഉണ്ണികൃഷ്‌ണൻ പ്രതികരിച്ചു. എന്നാൽ പിവിആറിന്‍റെ കൊച്ചി ഫോറം മാൾ, കോഴിക്കോട് എന്നിവിടങ്ങളിലെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായില്ല എന്നാണ് വിവരം.

ALSO READ: സ്ക്രീനുകളില്‍ മലയാള സിനിമ കാണിക്കില്ലെന്ന് പിവിആര്‍ മാനേജ്മെന്‍റ്: നഷ്‌ടപരിഹാരം കിട്ടാതെ സിനിമ നല്‍കില്ലെന്ന് നിര്‍മാതാക്കളും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.