ETV Bharat / entertainment

സംവിധായകന്‍റെ കാന്‍ഡിഡ് പിക് പങ്കുവച്ച് 'ശ്രീവല്ലി', പുഷ്‌പ 2 ഒരുങ്ങുന്നു.. ആകാംക്ഷയോടെ പ്രേക്ഷകരും - pushpa 2

പുഷ്‌പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്‌പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുഷ്‌പ 2 ഒരുങ്ങുന്നു  അല്ലു അര്‍ജുന്‍  രശ്‌മിക മന്ദാന  pushpa 2  rashmika mandanna
Rashmika Mandanna Shares Director Sukumars Candid Pic On Social Media
author img

By ETV Bharat Kerala Team

Published : Feb 13, 2024, 10:23 AM IST

അല്ലു അര്‍ജുന്‍ - സുകുമാര്‍ ചിത്രം പുഷ്‌പ 2 റിലീസിന് ആറു മാസങ്ങള്‍ കൂടി ഉണ്ടെങ്കിലും പ്രേക്ഷകര്‍ ഇപ്പോഴേ ചിത്രത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ്. അതിനിടെ ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാറിന്‍റെ ഒരു കാന്‍ഡിഡ് ചിത്രം വൈറലായിരിക്കുകയാണ് (Rashmika Mandanna Shares Director Sukumars Candid Pic).

ഈ ഫോട്ടോ എടുത്തത് പുഷ്‌പയിലെ നായിക കഥാപാത്രം ശ്രീവല്ലിയെ അവതരിപ്പിച്ച രശ്‌മിക മന്ദാനയാണ്. പുഷ്‌പ 2 വിന്‍റെ സെറ്റില്‍ വച്ചാണ് നായിക ഈ ചിത്രം പകര്‍ത്തിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്‌ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുഷ്‌പ 2 തിയേറ്ററുകളിലെത്തുക.

2021ല്‍ പുറത്തിറങ്ങി എല്ലാ രീതിയിലും ഒരു പാന്‍-ഇന്ത്യന്‍ ചിത്രം എന്ന വിളിപ്പേരിന് അര്‍ഹമായ പുഷ്‌പയുടെ രണ്ടാം ഭാഗമായാണ് പുഷ്‌പ 2 എത്തുന്നത്. പുഷ്‌പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും സിനിമാപ്രേമികള്‍ ആഘോഷമാക്കിയിരുന്നു. മലയാളി നടന്‍ ഫഹദ് ഫാസിലും പുഷ്‌പയിലൂടെ പാന്‍-ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്റര്‍ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതുപോലെ അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രം നേടിക്കൊടുത്തു. രണ്ടാം ഭാഗത്തില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ കൊണ്ടെത്തിച്ചുകൊണ്ടവസാനിക്കുന്ന പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുകയാണ്.

മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്‌പ: ദ റൂള്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്‌പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്‍റെ തെളിവുതന്നെയാണ് 'പുഷ്‌പ 2'വിന്‍റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. ആദ്യ ഭാഗം സംവിധാനം ചെയ്‌ത സുകുമാര്‍ തന്നെ സംവിധാനം ചെയ്യുന്ന പുഷ്‌പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.