ETV Bharat / entertainment

രാജമൗലി 'പുഷ്‌പ 2' വില്‍? ലൊക്കേഷനില്‍ നിന്ന് സംവിധായകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍ - Rajamouli visits Pushpa 2 location - RAJAMOULI VISITS PUSHPA 2 LOCATION

പുഷ്‌പ ടു'. 2024 ഡിസംബര്‍ 6 ന് തിയേറ്ററുകളില്‍ എത്തും. രാജമൗലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് 'പുഷ്‌പ 2' സംവിധായകന്‍. കല്‍ക്കിയില്‍ അതിഥി വേഷത്തില്‍ എത്തിയത് പോലെ 'പുഷ്‌പ 2'വിലും അഭിനയിക്കമോ എന്നാണ് ആരാധകരുടെ ചോദ്യം.

PUSHPA 2  S S RAJAMOULI  എസ് എസ് രാജമൗലി  പുഷ്‌പ 2 സുകുമാര്‍
RAJAMOULI VISITS PUSHPA 2 LOCATION (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 27, 2024, 3:10 PM IST

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന 'പുഷ്‌പ 2'. 2024 ഡിസംബര്‍ 6 നാണ് ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആകാംക്ഷയോടെയാണ് കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു ഫോട്ടോയാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്.

'കല്‍ക്കി'യില്‍ അതിഥി വേഷത്തില്‍ എത്തിയത് പോലെ രാജമൗലി 'പുഷ്‌പ 2'വിലും അഭിനയിക്കുന്നുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ചിത്രത്തിന്‍റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെ തെലുങ്ക് സൂപ്പര്‍ സംവിധായകന്‍ എസ് എസ് രാജമൗലി ലൊക്കേഷന്‍ സന്ദര്‍ശിച്ച ചിത്രമാണ് സംവിധായകന്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് രാജമൗലി ലൊക്കേഷന്‍ സന്ദര്‍ശിച്ചത്.

സംവിധായകരുടെ ബാഹുബലി 'പുഷ്‌പ' സെറ്റ് സന്ദര്‍ശിച്ചപ്പോള്‍ എന്നാണ് സംവിധായകന്‍ സുകുമാര്‍ രാജമൗലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'പുഷ്‌പ 2' വില്‍ വച്ച് രാജമൗലിയെ കാണാന്‍ സാധിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അദ്ദേഹത്തിന്‍റെ സാന്നിധ്യം സെറ്റിനെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി എന്നും സുകുമാര്‍ പറഞ്ഞു.

രാജമൗലിയും സംവിധായകന്‍ സുകുമാറും ഛായാഗ്രാഹകനായ മിറോസ്ളാവ് കുബബ്രോസെയ്ക്കും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും പുറത്തുവിട്ടു. പുഷ്‌പയുടെ സെറ്റില്‍ നിന്നുള്ള ഒരു ഐക്കോണിക്ക് ചിത്രം, ഇന്ത്യന്‍ സിനിമയുടെ അഭിമാനം എസ് എസ് രാജമൗലി ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ മാസ് സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചപ്പോള്‍ എന്ന ക്യാപ്‌ഷനോടുകൂടിയാണ് ചിത്രം പങ്കുവച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'പുഷ്‌പ പാര്‍ട്ട് വണ്‍' വന്‍ ഹിറ്റായിരുന്നു. അതിന് പിന്നാലെയാണ് സുകുമാര്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചത്.

ശ്രീപ്രസാദാണ് രണ്ടാം ഭാഗത്തിനും സംഗീതം നല്‍കിയിരിക്കുന്നത്. ഫഹദ് ഫാസില്‍, രശ്‌മിക മന്ദാന, സുനില്‍ പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:മേജര്‍ മുകുന്ദിന്‍റെ ഇന്ദുവായി സായി പല്ലവി; 'അമരനിലെ' രസകരമായ ക്യാരക്‌ടര്‍ വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.