ETV Bharat / entertainment

മെന്‍റലിസവുമായി ഡോ ബെന്നറ്റ്, സൈക്കോ ത്രില്ലറില്‍ ഹിപ്നോട്ടിസവും - DR BENNET

സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഡോ ബെന്നറ്റ്. ടിഎസ് സാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. നിരവധി യൂട്യൂബ് ഇൻഫ്ലുവൻസേഴ്‌സും ചിത്രത്തില്‍ അണിനിരക്കും.

Dr Bennet Pooja  ഡോ ബെന്നറ്റ്  Mentalism movie  മെന്‍റലിസം
Dr Bennet movie (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 23, 2024, 11:53 AM IST

Updated : Nov 23, 2024, 12:18 PM IST

ആധുനിക സമൂഹത്തിൽ ഏറെ ചർച്ചയാകുന്ന മെന്‍റലിസത്തെ ആസ്‌പദമാക്കി മലയാളത്തില്‍ ഒരു ചിത്രം ഒരുങ്ങുന്നു. 'ഡോ. ബെന്നറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ഒരുക്കുന്നത്. ടിഎസ് സാബു ആണ് സിനിമയുടെ സംവിധാനം

സൈക്കോ ത്രില്ലർ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നവാഗതനായ ജിൻസ് ജോയ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷയാണ് ചിത്രത്തിലെ നായിക. ഐപിഎസ് കഥാപാത്രമായാണ് ചിത്രത്തിൽ ആയിഷ എത്തുന്നത്.

Dr Bennet Pooja  ഡോ ബെന്നറ്റ്  Mentalism movie  മെന്‍റലിസം
Dr Bennet movie (ETV Bharat)

സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചിത്രം ചര്‍ച്ച ചെയ്യുന്നു. സിനിമയിൽ നിരവധി യൂട്യൂബ് ഇൻഫ്ലുവൻസേഴ്‌സും 160ഓളം സപ്പോർട്ടിംഗ് അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കാസ‍ർകോഡും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

കഴിഞ്ഞ ദിവസം സിനിമയുടെ പൂജ നടന്നു. പാലാരിവട്ടം റെനെ ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ചടങ്ങിൽ നിര്‍മ്മാതാവ് വിനോദ് വാസുദേവന്‍റെ മാതാവ് രാധാമണി, സംവിധായകൻ ടിഎസ് സാബുവിന്‍റെ പിതാവ് കോളിൻ തോമസ്, സഹോദരി ബെറ്റ്സി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. നടൻ ധർമ്മജൻ ബോൾഗാട്ടി വിആർ മൂവി ഹൗസ് പ്രൊഡക്ഷൻ ബാനറിന്‍റെ ഒഫീഷ്യൽ ലോഞ്ച് ചെയ്‌തു.

സിനിമയുടെ ടൈറ്റിൽ നടൻ ബിബിൻ ജോർജ്‌ പുറത്തിറക്കി. കേരള കോൺഗ്രസ് എസ് ചെയർമാൻ ബിനോയ് ജോസഫ് ഫസ്‌റ്റ് ക്ലാപ്പ് അടിച്ചു. കൂടാതെ പ്രശസ്‌ത മെന്‍റലിസ്‌റ്റ് ഷമീറിന് മെന്‍റലിസത്തിലുള്ള വേൾഡ് റെക്കോർഡും അദ്ദേഹം സമ്മാനിച്ചു. ഫ്ലവേഴ്‌സ്‌ സ്‌റ്റാർ മാജിക് ‍‍ഡയറക്‌ടർ അനൂപ് ജോൺ, ഷമീറിനെ മെഡൽ അണിയിച്ച് വേദിയിൽ ആദരിച്ചു. സിനിമയുടെ കഥ ഒരുക്കുന്നതും മെന്‍റലിസ്‌റ്റ് ഷമീറാണ്.

വിആ‍ർ മൂവി ഹൗസിന്‍റെ ബാനറിൽ വിനോദ് വാസുദേവനാണ് സിനിമയുടെ നിര്‍മ്മാണം. ദീർഘകാലം സിനിമ മേഖലയിൽ അസോസിയേറ്റ് ഡയറക്‌ടറായിരുന്ന ശേഷമാണ് ടിഎസ് സാബു സംവിധാനത്തിലേക്ക് കടക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ജനീഷ് ജയാനന്ദൻ, ആർട്ട് വേലു വാഴയൂർ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക. കോസ്റ്റ്യൂം സതീഷ്, മേക്കപ്പ് മനോജ് അങ്കമാലി, പ്രൊഡക്ഷൻ കൺട്രോളർ പ്രകാശ് തിരുവല്ല, പിആർഒ ആതിര ദിൽജിത്ത് എന്നിവരും നിര്‍വ്വഹിക്കുന്നു.

Also Read: ഇടവേളയ്‌ക്ക് ശേഷം വീണ്ടും നസ്രിയ; സൂക്ഷ്‌മദര്‍ശിനി തിയേറ്ററുകളില്‍

Last Updated : Nov 23, 2024, 12:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.