ETV Bharat / entertainment

സ്വയം മറന്ന് ഡാന്‍സ് കളിച്ച് പ്രണവ്, വീഡിയോ വൈറല്‍ - Pranav Mohanlal viral dance - PRANAV MOHANLAL VIRAL DANCE

സിനിമയെക്കാള്‍ യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ മറ്റൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. വിനീത് ശ്രീനിവാസന്‍റെ 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ളതാണ് വീഡിയോ..

PRANAV MOHANLAL  VARSHANGALKKU SHESHAM LOCATION  പ്രണവ് മോഹന്‍ലാല്‍  ഡാന്‍സ് കളിച്ച് പ്രണവ് മോഹന്‍ലാല്‍
Pranav Mohanlal viral dance (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 20, 2024, 1:39 PM IST

മോഹന്‍ലാലിനെ പോലെ മോഹന്‍ലാലിന്‍റെ മകനും ആരാധകര്‍ ഏറെയാണ്. മലയാളികള്‍ക്ക് ഒരു പ്രത്യേക ഇഷ്‌ടമാണ് ഈ താരപുത്രനോട്. മറ്റുള്ള താരപുത്രന്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തനാണ് പ്രണവ്. സിനിമയെക്കാള്‍ യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോഹന്‍ലാലിന്‍റെ പല യാത്രകളും, അഭ്യാസ പ്രകടനങ്ങളും മറ്റും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.

എന്നാലിപ്പോള്‍ പ്രണവിന്‍റെ യാത്ര വിശേഷം അല്ല സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്‍റെ ഒരു ഡാന്‍സ് ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള പ്രണവിന്‍റെ ഡാന്‍സ് വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അണിയറപ്രവര്‍ത്തകര്‍ക്ക് നടുക്ക് നിന്ന് സ്വയം മറന്ന് ഡാന്‍സ് കളിക്കുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണാനാവുക. ഇത് കണ്ട് ചിരിക്കുന്ന വിനീത് ശ്രീനിവാസനെയും നിര്‍മ്മാതാവ് വൈശാഖ് സുബ്രഹ്‌മണ്യത്തെയും വീഡിയോയില്‍ കാണാം. സിനിമയുടെ ഒരു അണിയറപ്രവര്‍ത്തകനാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

പ്രണവ് മോഹൻലാൽ, നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. സിനിമക്കുള്ളിലെ സിനിമയായിരുന്നു ചിത്രത്തിന്‍റെ പ്രമേയം. 2024 ഏപ്രിൽ 11നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയിലും സ്‌ട്രീമിംഗ് ആരംഭിച്ചു. സോണി ലീവിലാണ് ചിത്രം സ്‌ട്രീമിംഗ് നടത്തുന്നത്. മലയാളത്തിൽ മാത്രമല്ല, മറ്റുഭാഷകളിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടാൻ കഴിഞ്ഞു. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഏകദേശം 81 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയത്.

'ഹൃദയ'ത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്.

കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: 'ഞങ്ങൾ പാടും...ഡയറക്‌ടർ ഉറങ്ങും'; ഫൺ വീഡിയോയുമായി 'വർഷങ്ങൾക്കു ശേഷം' ടീം - Varshangalkku Shesham funny video

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.