ETV Bharat / entertainment

'പ്രഭാസ്ഹനു': പ്രഭാസ്-ഹനു രാഘവപുടി കൂട്ടുകെട്ടിൽ പുതിയ ചിത്രം; ചിത്രീകരണം ആരംഭിച്ചു - PRABHAS HANU RAGHAVAPUDI NEW MOVIE - PRABHAS HANU RAGHAVAPUDI NEW MOVIE

പ്രഭാസും സംവിധായകൻ ഹനു രാഘവപുടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. 'പ്രഭാസ്ഹനു' എന്ന് താത്‌കാലികമായി പേരിട്ട ചിത്രം വീര യോദ്ധാവിന്‍റെ കഥയുമായാണ് പ്രേക്ഷകരിലേക്ക് എത്തുക.

PRABHASHANU MOVIE SHOOTING BEGINS  PRABHAS NEW MOVIE  പ്രഭാസ് ഹനുരാഘവപുടി ചിത്രം  പ്രഭാസ് പുതിയ സിനിമ
Prabhas Hanu Raghavapudi new movie team (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 17, 2024, 7:31 PM IST

ബോക്‌സ് ഓഫിസിൽ വമ്പൻ ഹിറ്റായി മാറിയ 'സലാർ', 'കൽക്കി 2898 AD' എന്നീ ചിത്രങ്ങൾക്ക് ശേഷം തെലുഗു സൂപ്പർതാരം പ്രഭാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന് താത്കാലിക നാമകരണം ചെയ്‌തത് 'പ്രഭാസ്ഹനു' എന്നാണ്. 'സീതാരാമം' എന്ന ബ്ലോക്ക്ബസ്‌റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി എഴുതി സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത് തെലുഗുവിലെ പ്രശസ്‌ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്.

PRABHASHANU MOVIE SHOOTING BEGINS  PRABHAS NEW MOVIE  പ്രഭാസ് ഹനുരാഘവപുടി ചിത്രം  പ്രഭാസ് പുതിയ സിനിമ
ഹനു രാഘവപുടിക്കൊപ്പം നടൻ പ്രഭാസ് (ETV Bharat)

പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രഭാസ്ഹനുവിനുണ്ട്. 1940-കളുടെ പശ്ചാത്തലത്തിൽ ഒരു വീര യോദ്ധാവിന്‍റെ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയാണ് പ്രഭാസ്ഹനു. പ്രഭാസിന്‍റെ നായികയായി ഇമാൻവിയാണ് എത്തുന്നത്. ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയും ജയപ്രദയും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നടൻ പ്രഭാസ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം (ETV Bharat)

മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ലോഞ്ചിങ് ചടങ്ങിൽ പ്രഭാസും നായിക ഇമാൻവിയും ഉൾപ്പെടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്തിരുന്നു. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ എസ് സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- രാമകൃഷ്‌ണ-മോണിക്ക, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്‌കർ, വിഎഫ്എക്‌സ്- ആർ സി കമല കണ്ണൻ, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. പിആർഒ- ശബരി.

Also Read: 'പഠാനെ' വെട്ടി 'കല്‍ക്കി'; ബോക്‌സോഫിസില്‍ പുത്തന്‍ റെക്കോഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.