ETV Bharat / entertainment

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് പൊറാട്ട് നാടകം! കേക്ക് മുറിച്ച് മധുരം പങ്കിട്ട് വിജയാഘോഷം - PORATTU NADAKAM SUCCESS CELEBRATION

പൊറാട്ട് നാടകം വിജയാഘോഷം കേക്ക് മുറിച്ച് ആഘോഷിച്ച് അണിയറപ്രവർത്തകർ. ഇടപ്പള്ളി വനിത തിയേറ്ററിൽ ഇന്ന് നടന്ന സെലിബ്രിറ്റി ഷോയ്ക്ക് ശേഷമായിരുന്നു ആഘോഷം. സംവിധായകൻ നൗഷാദ് സാഫ്രോൺ, സൈജു കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

PORATTU NADAKAM  പൊറാട്ട് നാടകം  പൊറാട്ട് നാടകം വിജയാഘോഷം  SAIJU KURUP
Porattu Nadakam (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 19, 2024, 11:46 AM IST

സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തില്‍ എത്തിയ 'പൊറാട്ട് നാടക'ത്തിന് തിയേറ്ററുകളിൽ വൻ വരവേൽപ്പ്. ആദ്യാവസാനം ചിരിച്ച് ആസ്വദിച്ച് കാണാൻ കഴിയുന്ന തികച്ചും ആക്ഷേപഹാസ്യ ഫോര്‍മാറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'പൊറാട്ട് നാടകം' എന്നാണ് പ്രേക്ഷകാഭിപ്രായം.

സിനിമയുടെ വിജയാഘോഷം കേക്ക് മുറിച്ച് അണിയറപ്രവർത്തകർ ആഘോഷിച്ചു. ഇടപ്പള്ളി വനിത തിയേറ്ററിൽ ഇന്ന് നടന്ന സെലിബ്രിറ്റി ഷോയ്ക്ക് ശേഷമായിരുന്നു ആഘോഷം. സംവിധായകൻ നൗഷാദ് സാഫ്രോൺ, സൈജു കുറുപ്പ്, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, ധർമ്മജൻ ബോൾഗാട്ടി, നടി ഐശ്വര്യ മിഥുൻ, രാഹുൽ മാധവ്, ഗീതി സംഗീത തുടങ്ങിയവർ ആഘോഷത്തിന്‍റെ ഭാഗമായി.

രസകരവും കൗതുകകരവുമായ സംഭവങ്ങളുമായാണ് ചിത്രം എത്തിയിരിക്കുന്നത്. പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാനാവുന്ന നല്ലൊരു കുടുംബ ചിത്രമാണ് 'പൊറാട്ട് നാടകം' എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മണിക്കുട്ടി എന്ന് പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ലൈറ്റ് ആൻഡ് സൗണ്ട് ഓപ്പറേറ്ററായ അബു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൈജു കുറുപ്പ് എത്തിയത്. സിനിമയുടേതായി ഇറങ്ങിയ പാട്ടുകളും ഇതിനോടകം യൂട്യൂബിൽ ശ്രദ്ധ നേടിയിരുന്നു.

സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ ഒരുക്കിയ 'പൊറാട്ട് നാടകം' ഒരുങ്ങിയത് സിദ്ദിഖിന്‍റെ മേല്‍നോട്ടത്തോടെയാണ്. എമിറേറ്റ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിജയൻ പള്ളിക്കര ആണ് നിർമ്മാണം.

'മോഹൻലാൽ', 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യ കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ് സിനിമയുടെ രചന നിര്‍വഹിച്ചത്. രാഹുൽ രാജ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

സൈജു കുറുപ്പിനെ കൂടാതെ രാഹുൽ മാധവ്, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സുനിൽ സുഗത, നിർമ്മൽ പാലാഴി,അർജുൻ വിജയൻ,ആര്യ വിജയൻ, രാജേഷ് അഴീക്കോട്, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

Also Read: Porattu Nadakam Teaser : കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി ഓർമ്മിപ്പിച്ച് 'പൊറാട്ട് നാടകം' ; ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.