നവാഗതരായ ടെക്‌നീഷ്യൻമാരും അഭിനേതാക്കളും അണിനിരക്കുന്ന ഡോക്യുമെൻ്ററി വരുന്നു. സംവിധായിക, തിരക്കഥാകൃത്ത്, എഡിറ്റർ, അഭിനേതാക്കൾ എന്നിവരുൾപ്പടെ നിരവധി നവാഗതരെ ഉൾപ്പെടുത്തിക്കൊണ്ട് ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ്, ഹൈ ഹോപ്‌സ് ഫിലിം ഫാക്‌ടറി എന്നീ ബാനറുകൾ ചേർന്ന് നിർമിക്കുന്ന ഈ ഡോക്യുമെൻ്ററിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നു. 'പാലൻക്വിൻ സെല്ലുലോയ്‌ഡ്' എന്നാണ് ഡോക്യുമെന്‍ററിയുടെ പേര് (Palanquin Celluloid documentary poster out).
നവാഗതരായ സ്‌ത്രീകൾ പ്രധാന ടെക്‌നീഷ്യൻമാരായ ഒരു ഡോക്യുമെൻ്ററി ഇതാദ്യമായാണ് ഒരുങ്ങുന്നതെന്ന് നിർമാതാക്കൾ പറയുന്നു. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് 'പാലൻക്വിൻ സെല്ലുലോയ്‌ഡ്' ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. 'പാലൻക്വിൻ സെല്ലുലോയ്‌ഡി'ന്‍റെ ചിത്രീകരണം പൂർത്തിയായതായും നിർമാതാക്കൾ അറിയിച്ചു.

ചിന്മയി മധു ആണ് ഈ ഡോക്യുമെന്‍ററിയുടെ സംവിധായിക. അലീന മറിയം തിരക്കഥയും ഒരുക്കിയിരിക്കുന്നു. ഡിപിൻ ദിനകർ ആണ് ഡോക്യുമെൻ്ററിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നിവിദ മോൾ ആണ് എഡിറ്റർ.
പ്രൊജക്‌ട് കോർഡിനേറ്റർ : ഷാൻ മുഹമ്മദ്, പശ്ചാത്തല സംഗീതം : അശ്വിൻ റാം, ഹെലിക്യാം വിഷ്വൽസ് : നിവിൻ ദാമോധരൻ, അസോ. ഡയറക്‌ടർ : ആര്യനന്ദ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ : ജെനിഫർ, സ്റ്റുഡിയോ : സിനിഹോപ്‌സ്, ഡിസൈൻസ് : മാജിക് മൊമന്‍റ്‌സ്.