മലയാളിയും തെന്നിന്ത്യന്‍ താരവുമായ ഓവിയയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോ പ്രചരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് 'ഓവിയ ലീക്ക്ഡ്' എന്ന ഹാഷ് ടാഗില്‍ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ ഓവിയ്‌യ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ തനിക്ക് നേരെ ഉയരുന്ന പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം, 17 സെക്കന്‍ഡ് എന്ന കമന്‍റിന് ആസ്വദിക്കൂ.. എന്നായിരുന്നു ഓവിയയുടെ മറുപടി. ഇതേസമയം വീഡിയോയ്‌ക്ക് കുറച്ചുകൂടി ദൈര്‍ഘ്യം വേണമെന്ന കമന്‍റിന് അടുത്ത തവണയാവട്ടെയെന്നാണ് താരം കുറിച്ചത്.
വീഡിയോയോടൊപ്പം നടിയുടെ 90ML എന്ന ചിത്രത്തിലെ ഇന്‍റിമേറ്റ് രംഗങ്ങളും പ്രചരിക്കുന്നുണ്ട്. മാത്രമല്ല പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും വീഡിയോയില്‍ നടിയുടെ കൈയിലുള്ള അതേ ടാറ്റുവാണ് വീഡിയോയിലുള്ളതെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്ന രീതിയിലാണ് ഓവിയ മറുപടി നല്‍കിയത്.
ഡീപ് ഫേക്ക്, എഐ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് നടിമാരുടെ വ്യാജ വീഡിയോ നിര്‍മിച്ച് വൈറലാക്കിയത്. അടുത്തിടെ നിരവധി താരങ്ങളുടെ വ്യാജ വീഡിയോ ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ താരങ്ങള്‍ തന്നെ ആ സന്ദര്‍ഭത്തില്‍ രംഗത്ത് വരികയും ചെയ്‌തിരുന്നു.
തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയമായ നടിയാണ് ഓവിയ. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തിയ 2007 ല്‍ പുറത്തിറങ്ങിയ കംഗാരു എന്ന ചിത്രത്തിലൂടെയാണ് ഓവിയ സിനിമയിലേക്ക് എത്തുന്നത്. ഓവിയ ഹെലന്‍ എന്നാണ് മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിനിയാണ്. പുതിയ മുഖം, മനുഷ്യ മൃഗം എന്നി ചിത്രങ്ങളിലും ഓവിയ അഭിനയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നീട് തമിഴ് സിനിമയിലും ഓവിയ അഭിനയിച്ചു. തമിഴ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. ബൂമര്‍ അങ്കിള്‍ എന്ന സിനിമയിലാണ് ഓവിയ ഒടുവില്‍ അഭിനയിച്ചത്.
Also Read: നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിച്ച സംഭവം, അതിജീവിതയുടെ ഹര്‍ജി തള്ളി