ETV Bharat / entertainment

ഓപ്പൺഹൈമറായി അത്യു​ഗ്രൻ പ്രകടനം; ഓസ്‌കറിൽ മുത്തമിട്ട് കിലിയൻ മർ‌ഫി - Cillian Murphys First Academy Award

സംവിധായകൻ ക്രിസ്റ്റഫർ നോളന്‍റെ ഓൺഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി തൻ്റെ ആദ്യ ഓസ്‌കര്‍ പുരസ്‌കാരം നേടി. അണുബോംബിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഓപ്പൺഹൈമറെക്കുറിച്ചാണ് ചിത്രം പറയുന്നത്.

Oscars 2024  Cillian Murphy wins oscar  Oppenheimer  സിലിയൻ മർഫി ഓപ്പൺഹൈമർ
Oscars 2024: Cillian Murphy Wins His First Academy Award for Best Actor in Oppenheimer
author img

By ETV Bharat Kerala Team

Published : Mar 11, 2024, 11:21 AM IST

ലോസ് ആഞ്ചെലെസ് (യു എസ്) : ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമറിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി കിലിയൻ മർഫി. ആറ്റംബോംബിന്‍റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമർ ആയി വെള്ളിത്തിരയിൽ അവിസ്‌മരണീയ പ്രകടനമായിരുന്നു കിലിയൻ മർഫി കാഴ്‌ചവെച്ചത്.

"നല്ലതായാലും ചീത്തയായാലും നാമെല്ലാം ഓപ്പൺഹൈമറുടെ ലോകത്താണ് ജീവിക്കുന്നത്, അതിനാൽ എല്ലായിടത്തും സമാധാനം സ്ഥാപിക്കുന്നവർക്കായി ഇത് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" പുരസ്‌കാരം സ്വീകരിച്ച ശേഷം കിലിയൻ മർഫി പറഞ്ഞു.

പ്രതീക്ഷിച്ചതുപോലെ തന്നെ ഓപ്പൺഹൈമർ എന്ന ബ്ലോക്ക്ബസ്റ്റർ ബയോപിക് 96-ാമത് അക്കാദമി അവാർഡിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കി (Oscars 2024: Cillian Murphy Wins His First Academy Award for Best Actor in Oppenheimer). ഓസ്‌കറില്‍ ആറ് പുരസ്‌കാരങ്ങളുമായാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍ തിളങ്ങിയത്.

ഓപ്പന്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ കിലിയന്‍ മര്‍ഫിക്ക് പുറമെ റോബര്‍ട് ഡൗണി ജൂനിയര്‍ സഹനടനും, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനുമായി. മികച്ച നടിയായി എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്സ്) തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എഡിറ്റിങ് ഛായഗ്രഹണം, ഒറിജിന‍ല്‍ സ്കോര്‍ പുരസ്‌കാരങ്ങളും ഓപ്പന്‍ഹൈമറിനാണ്.

ലോകമെങ്ങും ആരാധകർ: 2013-ൽ പുറത്തിറങ്ങിയ പീക്കി ബ്ലൈൻഡേഴ്‌സ് എന്ന സീരീസിലൂടെ പ്രേക്ഷക ശ്രദ്ധയാക‍ർഷിച്ച, മലയാളികൾക്കിടയിൽ പോലും ആരാധകരുള്ള താരമാണ് തോമസ് ഷെൽബി എന്ന കിലിയൻ മർഫി. ഒരു ​ഗായകനായി ഏതെങ്കിലും ഒരു ബാൻഡിന്‍റെ ഭാ​ഗമാകേണ്ടിയിരുന്ന കിലിയൻ മ‍ർഫി ഒരു സൂപ്പ‍ർ സ്റ്റാറായി മാറുകയായിരുന്നു. അഭിനയത്തോട് താല്‍പര്യമില്ലാതിരുന്ന താരം തന്‍റെ സഹോദരനൊപ്പം മ്യൂസിക് ബാൻഡിൽ ജോയിൻ ചെയ്‌തു. പിന്നീട് യൂണിവേഴ്‌സിറ്റിയിലെ ഡ്രാമ സൊസൈറ്റിയിൽ എത്തിയതോടെ ഡിസ്കോ പിക്‌സ് എന്ന നാടകത്തിൽ അദ്ദേഹത്തിന്‍റെ വേഷം ശ്രദ്ധേയമായി.

പിന്നീട് ഷോ‍‌‍ർട്ട് ഫിലിമിലും മുഖം കാണിച്ച്, പതുക്കെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഷെയ്‌പ് ഓഫ് തിങ്സ് എന്ന സിനിമയ്ക്ക് ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. 2022-ൽ പുറത്തിറങ്ങിയ ഷെയ്‌പ് ഓഫ് തിങ്സ് എന്ന ചിത്രം കരിയറിൽ അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരവായി. ആ​​ഗോളതലത്തിൽ സിനിമയെയും നടനെയും പ്രശസ്‌തമാക്കി.

പിന്നീട് ബാറ്റ്മാനിലൂടെ കിലിയൻ മർഫി സ്കെയർ ക്രോ എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. കരിയ‍ർ ​ഗ്രാഫിൽ താൻ ഉയർന്ന് നിൽക്കുന്നതിനിടയൽ കിലിയൻ മർഫി അഭിനയിച്ച ബ്രേക്ക്ഫാസ്റ്റ് ഓൺ പ്ലൂട്ടോയിൽ ഒരു ട്രാൻസ്ജെൻഡ‍ർ കഥാപാത്രമായെത്തിയ അദ്ദേഹം നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും സ്വന്തമാക്കി. (Cillian Murphy Wins His First Academy Award for Best Actor).

2020-ൽ ദി ഐറിഷ് ടൈംസ് അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഐറിഷ് ചലച്ചിത്ര നടന്മാരിൽ ഒരാളായി തിരഞ്ഞെടുത്തു. ഓപ്പൺഹൈമറായുള്ള കിലിയൻ മർഫിയുടെ പെ‍ർ‌ഫോമൻസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓപ്പൺഹൈമറിലെ പെ‍ർഫോമൻസിന് ഗോൾഡൻ ഗ്ലോബ് അവാർഡും ബാഫ്റ്റ അവാർഡും നേരത്തെ കരസ്ഥമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.