ETV Bharat / entertainment

ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു - Odela 2 Tamannaah bhatia

'ഒഡെല റെയിൽവേ സ്റ്റേഷൻ' എന്ന തെലുഗു ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ഒഡെല 2ൽ പ്രധാന കഥാപാത്രത്തെ തമന്ന അവതരിപ്പിക്കും.

ഒഡെല 2  ഒഡെല 2 തമന്ന  Odela 2  Odela 2 Tamannaah bhatia  odela railway station
Tamannaah Bhatia Joins Odela 2
author img

By ETV Bharat Kerala Team

Published : Mar 1, 2024, 4:44 PM IST

2022ൽ ഡയറക്‌ട് ഓടിടി റിലീസ് ആയെത്തിയ 'ഒഡെല റെയിൽവേ സ്റ്റേഷൻ' (Odela Railway Station) എന്ന ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്‌ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 (Odela 2) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയാണ് (Tamannaah Bhatia) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ ഷൂട്ട് കാശിയിൽ ഇന്ന് ആരംഭിച്ചു. ചിത്രം മറ്റ് ഭാഷകളിലും റിലീസിനൊരുങ്ങുകയാണ്. മധു ക്രിയേഷൻസിന്‍റെയും സമ്പത് നന്ദി ടീം വർക്‌സിന്‍റെയും ബാനറിൽ ഡി മധു, സമ്പത് നന്ദി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുഷ്‌ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്‍റെ കഥയാണ് സിനിമ.

ഒഡെല 2  ഒഡെല 2 തമന്ന  Odela 2  Odela 2 Tamannaah bhatia  odela railway station
കാശിയിൽ ചിത്രീകരണം ആരംഭിച്ചു

ത്രിശൂലമുള്ള ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഹെബാ പട്ടേലും വിശിഷ്‌ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ വിഎഫ്എക്‌സ് പ്രധാന ഘടകമായി മാറും. കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസ് കൊണ്ടും സമ്പന്നമാണ് ചിത്രം.

ഒഡെല 2ൽ തമന്ന നായികയാകും

യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഡി, ഭുപാൽ, പൂജ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ക്യാമറ - സൗന്ദർ രാജൻ എസ്, സംഗീതം - അജനീഷ് ലോക്‌നാഥ്, ആർട്ട് ഡയറക്‌ടർ - രാജീവ് നായർ, പിആർഒ - ശബരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.