ETV Bharat / entertainment

റോട്ടർഡാം ഫിലിം ഫെസ്റ്റിൽ കൈയ്യടി നേടി നിവിൻ പോളിയുടെ 'ഏഴു കടൽ ഏഴു മലൈ'

റാം ആണ് 'ഏഴു കടൽ ഏഴു മലൈ'യുടെ സംവിധായകൻ. അഞ്ജലി നായികയായ ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലുണ്ട്

Yezhu Kadal Yezhu Malai Rotterdam  Nivin Pauly ram movie  ഏഴു കടൽ ഏഴു മലൈ റോട്ടർഡാം  നിവിൻ പോളി
Yezhu Kadal Yezhu Malai
author img

By ETV Bharat Kerala Team

Published : Jan 31, 2024, 7:28 PM IST

ലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്‌ത ചിത്രമാണ് 'ഏഴു കടൽ ഏഴു മലൈ' (Nivin Pauly starrer Yezhu Kadal Yezhu Malai). കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പ്രീമിയർ ഷോ റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്നത്. മികച്ച പ്രതികരണങ്ങളാണ് ഫെസ്റ്റിവലിൽ ചിത്രം നേടിയത് (Yezhu Kadal Yezhu Malai wins acclaim at Rotterdam festival).

Yezhu Kadal Yezhu Malai Rotterdam  Nivin Pauly ram movie  ഏഴു കടൽ ഏഴു മലൈ റോട്ടർഡാം  നിവിൻ പോളി
'ഏഴു കടൽ ഏഴു മലൈ' റോട്ടർഡാം ഫിലിം ഫെസ്റ്റിൽ

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് 'ഏഴു കടൽ ഏഴു മലൈ'യ്‌ക്ക് ലഭിച്ചത്. ശതാബ്‌ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിൻ്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിൻ്റെയും മനോഹരമായ കഥയാണ് 'ഏഴു കടൽ ഏഴു മലൈ' പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

'ഏഴു കടൽ ഏഴു മലൈ' ടീം

പ്രണയം വേറിട്ട രീതിയിലാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. അഞ്ജലി നായികയായ 'ഏഴു കടൽ ഏഴു മലൈ'യിൽ തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലുണ്ട്. വി ഹൗസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം.

അതേസമയം അന്താരാഷ്‌ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് 'ഏഴു കടൽ ഏഴു മലൈ' ഔദ്യോഗികമായി മത്സരിച്ചത്. ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിച്ച ഈ ചിത്രം പ്രഖ്യാപനം മുതൽ മാധ്യമ ശ്രദ്ധനേടിയിരുന്നു. 'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സംവിധാനം നിർവഹിച്ച ചിത്രമാണ് 'ഏഴു കടൽ ഏഴു മലൈ'.

റോട്ടർഡാം ഫിലിം ഫെസ്റ്റിൽ കൈയ്യടി നേടി 'ഏഴു കടൽ ഏഴു മലൈ'

ഹിറ്റ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് സിനിമയുടെ ചമയം നിർവഹിച്ചിരിക്കുന്നത്. എന്‍ കെ ഏകാംബരമാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. മതി വി എസ് എഡിറ്റിംഗും കൈകാര്യം ചെയ്‌തിരിക്കുന്നു. സ്‌റ്റണ്ട് സില്‍വയാണ് സംഘട്ടന സംവിധാനം. കൊറിയോഗ്രഫി -സാന്‍ഡി, കോസ്റ്റ്യൂം ഡിസൈനര്‍ - ചന്ദ്രക്കാന്ത് സോനവാനെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ കുമാര്‍ എന്നിവർ ഈ ചിത്രത്തിലെ മറ്റ് അണയറ പ്രവര്‍ത്തകരാണ്.

READ ALSO: നിവിന്‍ പോളിയുടെ ഏഴു കടൽ ഏഴു മലൈ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.