സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമിച്ചിരിക്കുന്ന ഈ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ഈ സിനിമയിലെ പുതിയ ഗാനമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
മലയാളികളുടെയും ഒപ്പം കോരളത്തിന്‍റെയും സവിശേഷതകളെ വിളിച്ചുപറയുന്ന ഒരു പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'വേൾഡ് മലയാളി ആന്തം' (World Malayalee Anthem) എന്ന പേരിൽ എത്തിയ ഗാനം മികച്ച പ്രതികരണം നേടുകയാണ്. ജെയ്‌ക്‌സ് ബിജോയ്‌യാണ് സംഗീതസംവിധാനം. ഗാനം ആലപിച്ചിരിക്കുന്നത് അസൽ കോലാറാണ്.
ഈ ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ 'കൃഷ്‌ണ' സോങ്ങും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ ഷാരിസ് മുഹമ്മദും സുഹൈൽ കോയയും ചേർന്നാണ് ഈ ഗാനത്തിന്‍റ വരികൾ രചിച്ചത്. അക്ഷയ് ഉണ്ണികൃഷ്‌ണൻ, ജെയ്‌ക്‌സ് ബിജോയ് എന്നിവർ ചേർന്നായിരുന്നു ആലാപനം.
- " class="align-text-top noRightClick twitterSection" data="">
നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. സൂപ്പർ ഹിറ്റ് ചിത്രം 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് 'മലയാളി ഫ്രം ഇന്ത്യ'യ്‌ക്ക്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥയ്‌ക്ക് പിന്നിൽ.
നിവിൻ പോളിക്കൊപ്പം ധ്യാൻ ശ്രീനിവാസനും അനശ്വര രാജനും 'മലയാളി ഫ്രം ഇന്ത്യ'യിൽ പ്രധാന വേഷങ്ങളിലുണ്ട്. അജു വർഗീസ്, സെന്തിൽ കൃഷ്‌ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കംപ്ലീറ്റ് എന്‍റർടെയിനറായാണ് 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷകർക്കരികിലേക്ക് എത്തുന്നത്.
ജസ്റ്റിൻ സ്റ്റീഫൻ ഈ സിനിമയുടെ സഹനിർമ്മാതാവും സന്തോഷ് കൃഷ്‌ണൻ ലൈൻ പ്രൊഡ്യൂസറുമാണ്. നവീൻ തോമസ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുദീപ് ഇളമൻ ഛായാഗ്രാഹകനായ 'മലയാളി ഫ്രം ഇന്ത്യ'യുടെ എഡിറ്റിങ് ആൻഡ് കളറിങ് നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗാണ്. അഖിൽരാജ് ചിറയിൽ ആർട്ട് ഡയറക്‌ടറും പ്രശാന്ത് മാധവൻ പ്രൊഡക്ഷൻ ഡിസൈനറുമാണ്.
വസ്‌ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബിന്‍റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ - SYNC സിനിമ, ഫൈനൽ മിക്‌സിങ് - രാജകൃഷ്‌ണൻ എംആർ, അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് - ഗോകുൽ വിശ്വം, കൊറിയോഗ്രാഫി - വിഷ്‌ണുദേവ്, സ്റ്റണ്ട് - മാസ്റ്റർ ബില്ലാ ജഗൻ, ഡിസൈൻ - ഓൾഡ്‌മങ്ക്‌സ്.
ALSO READ: കുട്ടേട്ടനും പിള്ളേരും ഒടിടിയിലേക്ക്; 'മഞ്ഞുമ്മൽ ബോയ്‌സ്' സ്‌ട്രീമിങ് ഉടൻ