ഫെമിന മിസ് ഇന്ത്യ 2024 കിരീടം ചൂടി മധ്യപ്രദേശില്‍ നിന്നുള്ള നികിത പോര്‍വാള്‍. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി കേന്ദ്ര ഭരണ പ്രദേശത്തെ പ്രതിനിധീകരിച്ച രേഖ പാണ്ഡെ രണ്ടാം സ്ഥാനത്തും ഗുജറാത്തിന്‍റെ യുഷി ധൊലാക്കിയ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ബുധനാഴ്‌ച്ച രാത്രി മുംബൈയിൽ നടന്ന ഗംഭീരമായ ഫിനാലെയിൽ കഴിഞ്ഞ വർഷത്തെ വിജയി നന്ദിനി ഗുപ്‌ത, നികിത പോര്‍വാളിനെ കിരീടം അണിയിച്ചു. നേഹ ധൂപിയ മിസ് ഇന്ത്യ സാഷും സമ്മാനിച്ചു.
ഈ വര്‍ഷം നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നികിത പോര്‍വാള്‍ ആയിരിക്കും. പതിനെട്ടാം വയസ്സിൽ ടിവി അവതാരകയായാണ് നികിത പോര്‍വാള്‍ തൻ്റെ കരിയർ ആരംഭിച്ചത്.
പ്രൗഡ ഗംഭീര ചടങ്ങിൽ സംഗീത ബിജ്‌ലാനിയുടെ പ്രകടനങ്ങൾ അരങ്ങേറി. ജൂറി അംഗമായി സേവനമനുഷ്‌ഠിച്ച അനുഷ ദണ്ഡേക്കർ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ റെഡ് കാർപെറ്റിൽ തിളങ്ങി.