ETV Bharat / entertainment

സിനിമ പ്രേമികള്‍ ആവേശത്തില്‍; നാളെ വമ്പന്‍ റിലീസുകള്‍ - new movie release on September 27 - NEW MOVIE RELEASE ON SEPTEMBER 27

ഏഴ് ചിത്രങ്ങളാണ് നാളെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍, ഹൊറര്‍, ഫാമിലി എന്‍റര്‍ടൈനര്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് നാളെ പ്രദര്‍ശനത്തിന് എത്തുന്നത്.

NEW MOVIE RELEAS  DEVARA  ചിത്തിനി  മെയ്യഴകന്‍
Movie Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 5:47 PM IST

ഇഷ്‌ടതാരങ്ങളുടെ സിനിമ തിയേറ്ററില്‍ എത്താനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. എന്നാലിതാ നാളെ (സെപ്‌റ്റര്‍ 27 ) ഒരുപിടി ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്.ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷന്‍ ത്രില്ലറുകളും ഹൊററും ഫാമിലി എന്‍റര്‍ടൈനറുമൊക്കെ നാളെ തിയേറ്ററുകളില്‍ എത്തുന്നുണ്ട്. വിവിധ ഭാഷകളിലായി ഏഴ് ചിത്രങ്ങളാണ് നാളെ റിലീസിനെത്തുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • ചിത്തിനി

അമിത്ത് ചക്കാലക്കൽ,വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്‌റ്റ് കോസ്‌റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചിത്തിനി'. ഹൊറര്‍ ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ജോയ് മാത്യൂ, മണികണ്‌ഠന്‍ ആചാരി, ജോണി ആന്‍റണി, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്‌ണന്‍, പ്രമോദ് വെളിയനാട്, ഉണ്ണിരാജ, സുജിത്ത് ശങ്കര്‍, രാജേഷ് ശര്‍മ്മ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിതിന്‍ ബാബു, ശിവ ദാമോദർ, ജിബിന്‍ ഗോപിനാഥ്, വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

  • കപ്പ്

മാത്യു തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'കപ്പ്' ഇടുക്കിയിലെ വെള്ളത്തൂവല്‍ എന്ന മലയോര ഗ്രാമത്തിലെ ബാഡ്‌മിന്‍റണ്‍ കളിയില്‍ തല്‍പ്പരനായ ഒരു യുവാവിന്‍റെ സ്വപ്‌ന സാക്ഷാത്കാരമാണ് 'കപ്പ്' എന്ന ചിത്രം പറയുന്നത്. നവാഗതനായ സഞ്ജു വി സാമുവല്‍ കഥയെഴുതി സംവിധാനം ചിത്രമാണിത്. നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, റിയ ഷിബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെന്‍സണ്‍ ഡ്യൂറോം. സംഗീതം - ഷാന്‍ റഹ്മാന്‍, ഛായഗ്രഹണം - നിഖില്‍ പ്രവീണ്‍, എഡിറ്റിങ് - റെക്‌സണ്‍ ജോസഫ്. കലാസംവിധാനം - ജോസഫ് തെല്ലിക്കല്‍. ചീഫ് അസോയിയേറ്റ് ഡയറക്‌ടേഴ്‌സ് - മുകേഷ് വിഷ്‌ണു, രഞ്ജിത്ത് മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - പൗലോസ് കുറുമുറ്രം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍. പി ആര്‍ ഒ - റോജിന്‍ കെ റോയ്.

  • ഗുമസ്‌തന്‍

അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുമസ്‌തന്‍'. ഗ്രാമീണാന്തരീക്ഷത്തില്‍ നടക്കുന്ന ഒരു കുടുംബ ചിത്രമാണിത്. ജെയ്‌സ് ജോസാണ് മുഖ്യകഥാപാത്രമായി എത്തുന്നത്. പുതുമുഖമായ നീമാ മാത്യുവാണ് നായിക.

ദിലീഷ് പോത്തന്‍, ബിബിന്‍ ജോര്‍ജ്, സ്‌മിനു സിജോ, ഷാജു ശ്രീധര്‍, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടര്‍, ആനന്ദ് റോഷന്‍, ഐഎം വിജയന്‍, കൈലാഷ് മഖ്ബുല്‍ സല്‍മാന്‍, ഡ്രാക്കുള സുധീര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

കൂണ്‍

പുതുമുഖങ്ങളായ ലിമല്‍, സിതാര വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രമാണ് 'കൂണ്‍'. ഗോള്‍ഡന്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം പ്രശാന്ത് ബി മോളിക്കല്‍ സംവിധാനം ചെയ്യുന്നു.

യാരാജെസ്‌റ്റിന്‍, മെറിസ, അഞ്ജന, ഗിരിധര്‍ കൃഷ്‌ണ, അനില്‍ നമ്പ്യാര്‍, സുനില്‍ സിപി, ചിത്ര പ്രശാന്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അന്തരിച്ച നായിക ലക്ഷ്മിക സജീവന്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

അമല്‍ മോഹന്‍റേതാണ് തിരക്കഥ. ടോജോ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ അജിത് മാത്യു സംഗീതം നല്‍കുന്നു. റ്റിറ്റോ പി തങ്കച്ചന്‍റേതാണ് വരികള്‍.

  • ദേവര പാര്‍ട്ട് വണ്‍

ജൂനിയര്‍ എൻടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദേവര പാര്‍ട്ട് വണ്‍.ബിഗ് ബജറ്റിലായി ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. 'ദേവര'യുടെ ആദ്യ ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി തിയേറ്ററുകളിലെത്തും. യുവസുധ ആർട്ട്‌സും എൻടിആർ ആർട്‌സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത്‌ നന്ദമുരി കല്യാൺ റാം ആണ്.

'ആര്‍ആര്‍ആറി'ന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ് 'ദേവര'. ചിത്രത്തില്‍ ദേവര എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്നത്. ഭൈര എന്ന വില്ലൻ കഥാപാത്രമായി സെയ്‌ഫ് അലി ഖാനും പ്രത്യക്ഷപ്പെടുന്നു. ബോളീവുഡ് താര സുന്ദരി ജാൻവി കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാൻവി കപൂറിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. കൂടാതെ പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, നരേൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

മെയ്യഴകന്‍

അരവിന്ദ് സ്വാമിയും കാര്‍ത്തിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മെയ്യഴകന്‍'.സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണ കമ്പനിയായ 2 ഡി എന്‍റര്‍ടൈന്‍മെന്‍റാണ് ചിത്രം നിര്‍മിക്കുന്നത്. '96' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സി പ്രേം കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്. രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി,റൈച്ചല്‍ റബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്‍റണി, രാജ്‌കുമാര്‍, ഇന്ദുമതി മണികണ്‌ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്. കാര്‍ത്തിയുടെ 27 ാമത്തെ ചിത്രമാണിത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പേട്ടറാപ്പ്

പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പേട്ടറാപ്പ്'. ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് സിനിമയുടെ നിര്‍മാണം. വേദികയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, രമേഷ് തിലക്, ഭഗവതി പെരുമാൾ, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, മൈം ഗോപി എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

പി.കെ ദിനിലാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ഡി ഇമ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

കലാസംവിധാനം - എ.ആർ മോഹൻ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അബ്‌ദുൾ റഹ്‌മാന്‍, കൊറിയോഗ്രാഫി - ഭൂപതി രാജ, റോബർട്ട്, സ്‌റ്റണ്ട് - ദിനേശ് കാശി, വിക്കി മാസ്‌റ്റർ, പ്രൊഡക്ഷൻ കൺട്രോളർ - ആനന്ദ് എസ്, ശശികുമാർ എസ്, ലിറിക്‌സ്‌ - വിവേക്, മദൻ ഖർക്കി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - റിയ എസ്, ക്രിയേറ്റീവ് സപ്പോർട്ട് - സഞ്ജയ് ഗസൽ, കോ ഡയറക്‌ടർ - അഞ്ജു വിജയ്, ഡിസൈൻ - യെല്ലോ ടൂത്ത്, സ്‌റ്റിൽസ് - സായ്‌ സന്തോഷ്, പിആർഒ - പ്രതീഷ് ശേഖർ.

Also Read:''സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഭാവി തുലയ്ക്കരുതെന്ന്" ഉപദേശം; ഓണ്‍ലൈന്‍ ആങ്ങളയ്ക്ക് ഹന്‍സികയുടെ കിടിലന്‍ മറുപടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.