ETV Bharat / entertainment

'സൂക്ഷ്‌മദര്‍ശിനി' ചിത്രീകരണം ശരവേഗത്തിൽ; ലൊക്കേഷന്‍ വീഡിയോ പുറത്ത് - Sookshma Darshini location video - SOOKSHMA DARSHINI LOCATION VIDEO

'സൂക്ഷ്‌മദര്‍ശിനി' സിനിമയുടെ സ്വിച്ച് ഓൺ വീഡിയോ പുറത്തുവിട്ട് അണിയറക്കാർ, തിളങ്ങി നസ്രിയയും ബേസിലും.

NAZRIYA NAZIM WITH BASIL JOSEPH  SOOKSHMA DARSHINI UPDATES  സൂക്ഷ്‌മദര്‍ശിനി  MALAYALAM UPCOMING MOVIES
Sookshma Darshini (Official YouTube Video)
author img

By ETV Bharat Kerala Team

Published : Jun 13, 2024, 7:58 PM IST

സ്രിയ നസീം, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'സൂക്ഷ്‌മദര്‍ശിനി'. ഹാപ്പി ഹവേർസ് എന്‍റർടെയിൻമെൻസിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്ന് നിര്‍മിക്കുന്ന ഈ സിനിമയുടെ ലൊക്കേഷൻ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ സ്വിച്ച് ഓൺ കർമം ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നോണ്‍സെന്‍സ് എന്ന സിനിമയ്‌ക്ക് ശേഷം എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂക്ഷ്‌മദര്‍ശിനി. എം സി ജിതിനൊപ്പം അതുൽ രാമചന്ദ്രനും ചേർന്നാണ് സിനിമയ്‌ക്ക് കഥ ഒരുക്കിയത്. ഇവർക്കൊപ്പം ലിബിൻ ടി ബിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ക്രിസ്‌റ്റോ സേവ്യറാണ് ഈ സിനിമയ്‌ക്ക് സംഗീതം ഒരുക്കുന്നത്.

ഒരിടവേളക്ക് ശേഷം 'സൂക്ഷ്‌മദര്‍ശിനി'യിലൂടെ മലയാളത്തിൽ നായികയായി വീണ്ടും എത്തുകയാണ് നസ്രിയ. പ്രേക്ഷക പ്രിയതാരം ബേസിലും ചേരുമ്പോൾ പ്രതീക്ഷകളും വാനോളമാണ്, ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്‌കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം : ശരൺ വേലായുധൻ, ചിത്രസംയോജനം : ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ : വിഷ്‌ണു ഗോവിന്ദ്, കലാസംവിധാനം : വിനോദ് രവീന്ദ്രൻ, മേക്കപ്പ് : ആർ ജി വയനാടൻ, വസ്‌ത്രാലങ്കാരം : മഷർ ഹംസ, സ്‌റ്റിൽസ് : രോഹിത് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ : പ്രതീഷ് മാവേലിക്കര, പോസ്‌റ്റർ ഡിസൈൻ : പവിശങ്കർ, ചീഫ് അസോസിയേറ്റ് : രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ : ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്‌ടർ : ഹാഷിർ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'പുഷ്‌പ 2' ഓണ്‍ ദി വേ; സുപ്രധാന രംഗങ്ങള്‍ക്ക് ലൊക്കേഷനായി റാമോജി ഫിലിം സിറ്റി, ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.