ETV Bharat / entertainment

നയന്‍താരയുടെ 'അന്നപൂരണി' വീണ്ടും ഒടിടിയിലേക്ക്; ഇന്ത്യയില്‍ ലഭ്യമാകില്ല - NAYANTHARA FILM ANNAPOORANI ON OTT

author img

By ETV Bharat Kerala Team

Published : Aug 7, 2024, 6:50 PM IST

നയൻതാരയുടെ 75-ാമത് തമിഴ് ചിത്രമായ അന്നപൂരണി വീണ്ടും ഒടിടിയില്‍ റിലീസ് ചെയ്യുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചിത്രം നെറ്റ്ഫ്ലിക്‌സിൽ നിന്നും സിംപ്ലി സൗത്ത് പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്‌തിരുന്നു.

ANNAPOORANI MOVIE CONTROVERSY  ANNAPOORANI BACK ON OTT  അന്നപൂരണി വീണ്ടും ഒടിടിയിലേക്ക്  NAYANTHARA STARRING MOVIE
Nayanthara's Film Annapoorani (YouTube/Annapoorani poster)

ഹൈദരാബാദ്: ലേഡി സൂപ്പർ സ്‌റ്റാർ നയൻതാര കേന്ദ്ര കഥാപാത്രമായ തമിഴ്‌ചിത്രം അന്നപൂരണി വീണ്ടും ഒടിടി റിലീസിന് ഒരുങ്ങുന്നു. 2024 ഓഗസ്‌റ്റ് 9 മുതൽ, ഇന്ത്യ ഒഴികെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സിംപ്ലി സൗത്ത് പ്ലാറ്റ്‌ഫോമിൽ അന്നപൂരണി കാണാനാകും. സിംപ്ലി സൗത്ത് ഈ റിലീസ് വാര്‍ത്ത സ്ഥിരീകരിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്ന വിശ്വഹിന്ദു പരിഷത്തിന്‍റെ പരാതിയെ തുടർന്ന് 2024 ജനുവരിയിൽ നെറ്റ്ഫ്ലിക്‌സിൽ നിന്നും സിംപ്ലി സൗത്ത് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചിത്രം നീക്കം ചെയ്‌തിരുന്നു. നീക്കം ചെയ്‌ത് 6 മാസത്തിന് ശേഷമാണ് ചിത്രം വീണ്ടും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നത്. 2023 ഡിസംബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്‌ത അന്നപൂരണി നയൻതാരയുടെ 75-ാമത് ചിത്രമാണ്.

നിലേഷ് കൃഷ്‌ണ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം സീ സ്‌റ്റുഡിയോസും നാഡ് സ്‌റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിതാവിൽ നിന്നും എതിർപ്പുകൾ നേരിട്ടിട്ടും ഒരു പാചകവിദഗ്‌ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. തിയേറ്ററിൽ സമ്മിശ്ര അഭിപ്രായമാണ് സിനിമയെ കുറിച്ച് ലഭിച്ചത്. എന്നാൽ സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്‌തതിന് പിന്നാലെ നിരവധി വിവാദങ്ങളിൽ പെടുകയായിരുന്നു.

നയൻതാരയ്‌ക്ക് പുറമേ ജയ്, സത്യരാജ്, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, അച്യുത് കുമാർ, സുരേഷ് ചക്രവർത്തി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ തമനാണ് അന്നപൂരണിയുടെ സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നത്.

Also Read: കാത്തിരിപ്പിന് വിരാമം; കമൽഹാസന്‍ ചിത്രം 'ഇന്ത്യൻ 2' ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.