ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. എന്നാല്‍ ഇരുവരുടെയും പ്രണയവും ജീവിതവുമെല്ലാം ഒരു സിനിമ കാണുന്നത് പോലെയാണ് ആരാധകര്‍ ആസ്വദിക്കാറുള്ളത്.
നയന്‍താരയും വിഘ്നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ ഈ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് മാത്രമായിരുന്നു ചടങ്ങിന്‍റെ വീഡിയോ പകര്‍ത്താനുള്ള അവകാശം ഉണ്ടായിരുന്നത്.
വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും അതിന്‍റെ വീഡിയോ ഇതുവരെ ഇവര്‍ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. ഈ വിവാഹത്തിന്‍റെ ഡോക്യുമെന്‍ററി വീഡിയോയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ റിലീസ് ഉടനെ ഉണ്ടാവുമെന്നാണ് വിവരം. ഒ ടിടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും ഇത് പ്രദര്‍ശനത്തിന് എത്തുക. ഇരുവരുടെയും പ്രണയ യാത്രയും വിവാഹവും പിന്നാമ്പുറ കാഴ്‌ചകളെല്ലാം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കും.
വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും 2022 ല്‍ ഇരട്ട കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളുടെ ചിത്രവും അവര്‍ക്കൊപ്പമുള്ള യാത്രയുമെല്ലാം നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
Also Read:കാളിദാസിന്‍റെ കല്യാണമിങ്ങെത്തി; ആദ്യക്ഷണക്കത്ത് നല്‍കി പാര്‍വ്വതിയും ജയറാമും