ETV Bharat / entertainment

പാൻ- ഇന്ത്യൻ തരംഗമാകാന്‍ നാനിയുടെ 'സൂര്യാസ് സാറ്റർഡേ'; പ്രിയങ്ക മോഹന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് - Suryas Saturday first look poster - SURYAS SATURDAY FIRST LOOK POSTER

വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന നാനി ചിത്രം സൂര്യാസ് സാറ്റർഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. പ്രിയങ്ക മോഹനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ACTOR NANI  SURYAS SATURDAY MOVIE  PRIYANKA MOHAN  SURYAS SATURDAY MOVIE POSTER
Suryas Saturday first look poster (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 8, 2024, 2:17 PM IST

തെലുങ്ക് സൂപ്പർ താരം നാച്ചുറൽ സ്‌റ്റാർ നാനി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് സൂര്യാസ് സാറ്റർഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനാണ്. ഡിവിവി എന്‍റർടൈൻമെന്‍റ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ പ്രിയങ്ക മോഹന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു.

ചാരുലത എന്ന് പേരുള്ള നിഷ്‌കളങ്കയായ പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയങ്കയെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി- പ്രിയങ്ക മോഹൻ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൂര്യാസ് സാറ്റർഡേ ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വെഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ ഒരുക്കുന്നത്.

ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ പകരുന്നത് തമിഴ് സൂപ്പർ താരമായ എസ് ജെ സൂര്യയാണ്. സായ് കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുരളി ജി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്‌സ് ബിജോയ് ആണ്.

കാർത്തിക ശ്രീനിവാസ് എഡിറ്റിങ് നിർവഹിക്കുന്ന ഈ ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വർഷം ഓഗസ്‌റ്റ് 29- ന് റിലീസ് ചെയ്യും. നിലവിൽ അവസാന ഘട്ട ചിത്രീകരണം നടക്കുന്ന ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് റാം- ലക്ഷ്‌മൺ ടീമാണ്. പിആർഒ ശബരി.

Also Read: ബ്രഹ്മാണ്ഡ ചിത്രവുമായി ലൈക്ക പ്രൊഡക്ഷൻസ്; അജിത് കുമാർ-തൃഷ ചിത്രം 'വിടാമുയർച്ചി' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.