ETV Bharat / entertainment

നാനിയുടെ പാൻ ഇന്ത്യൻ ചിത്രം 'സൂര്യാസ് സാറ്റർഡേ'; എസ് ജെ സൂര്യയുടെ ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ പുറത്ത് - SURYAS SATURDAY SPECIAL VIDEO - SURYAS SATURDAY SPECIAL VIDEO

വിവേക് ആത്രേയ - നാനി ചിത്രം 'സൂര്യാസ് സാറ്റർഡേ' യുടെ സ്പെഷ്യൽ വീഡിയോ പുറത്ത്. എസ് ജെ സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയത്.

SURYAS SATURDAY MOVIE UPDATE  സൂര്യാസ് സാറ്റർഡേ  S J SURYAHS SPECIAL VIDEO OUT  NANI AND VIVEK ATHREYA MOVIE
Surya's saturday special video out (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 2:59 PM IST

നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'സൂര്യാസ് സാറ്റർഡേ' യുടെ സ്പെഷ്യൽ വീഡിയോ പുറത്ത്. ഡിവിവി എന്‍റർടൈൻമെന്‍റ് നിർമിക്കുന്ന ചിത്രത്തിലെ നിർണായകമായ വേഷം കൈകാര്യം ചെയ്യുന്ന എസ് ജെ സൂര്യയുടെ സ്പെഷ്യൽ വീഡിയോ ആണ് റിലീസ് ചെയ്‌തിരിക്കുകയാണ്. താരത്തിന്‍റെ ജന്മദിനം പ്രമാണിച്ചാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയത്.

'നോട്ട് എ ടീസർ' എന്ന പേരിലാണ് വീഡിയോ റിലീസ് ചെയ്‌തിരിക്കുന്നത്. ശക്തമായ ഒരു വിവരണത്തോടെ ആരംഭിക്കുന്ന വീഡിയോയിൽ നരകാസുര പരിവേഷത്തിലാണ് എസ് ജെ സൂര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്‌ണ പരിവേഷത്തിൽ നാനിയും സത്യഭാമ പരിവേഷത്തിൽ പ്രിയങ്കയും എത്തുന്നു. ക്രൂരനായ ഒരു പൊലീസ് ഓഫീസറായാണ് എസ് ജെ സൂര്യ ഈ ചിത്രത്തിൽ വേഷമിടുന്നത്.

വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്. ചാരുലത എന്ന് പേരുള്ള ഒരു നിഷ്‌കളങ്കയായ പൊലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂപ്പർ ഹിറ്റായ 'ഗ്യാങ് ലീഡറി'ന് ശേഷം വീണ്ടും നാനിയും പ്രിയങ്ക മോഹനനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ത്രില്ലടിപ്പിക്കുന്ന ഒരു ആക്ഷൻ- അഡ്വഞ്ചർ ചിത്രമായാണ് വിവേക് ആത്രേയ 'സൂര്യാസ് സാറ്റർഡേ' ഒരുക്കുന്നത്. ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്ന് ഡിവിവി എന്‍റർടൈന്‍മെന്‍റിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ മറ്റൊരു നിർണായക കഥാപാത്രത്തിന് ജീവൻ പകരുന്നത് സായ് കുമാറാണ്. മുരളി ജി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിയായ ജേക്‌സ് ബിജോയാണ്.

കാർത്തിക ശ്രീനിവാസ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രം തെലുഗു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ഈ വർഷം ഓഗസ്റ്റ് 29- ന് റിലീസ് ചെയ്യും. ഇപ്പോൾ അവസാനഘട്ട ചിത്രീകരണം നടക്കുന്ന ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത് റാം- ലക്ഷ്‌മൺ ടീമാണ്. പിആർഒ ശബരി.

Also Read: ഇന്ദ്രജിത്തും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ' മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.