ETV Bharat / entertainment

ദീപിക-രണ്‍വീര്‍ താരദമ്പതികളുടെ പൊന്നോമനയെ കാണാന്‍ അംബാനിയെത്തി; വീഡിയോ വൈറല്‍ - New Parents Deepika And Ranveer - NEW PARENTS DEEPIKA AND RANVEER

ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ് താരദമ്പതികളുടെ കുഞ്ഞിനെ കാണാനെത്തി മുകേഷ്‌ അംബാനി. താര ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത് സെപ്‌റ്റംബര്‍ 8ന്. അംബാനി ആശുപത്രിയിലെത്തിയ വീഡിയോ വൈറല്‍.

MUKESH AMBANI Visit Deepika Child  DEEPIKA PADUKONE AND RANVEER SING  ദീപിക പദുക്കോണ്‍ പെണ്‍കുഞ്ഞ്  രണ്‍വീര്‍ സിങ്ങ് സിനിമ
Mukesh Ambani, Ranveer Singh and Deepika Padukone ((ANI photo))
author img

By ETV Bharat Kerala Team

Published : Sep 10, 2024, 6:18 PM IST

Updated : Sep 10, 2024, 6:41 PM IST

ദീപിക പദുക്കോണിന്‍റെ കുഞ്ഞിനെ കാണാനെത്തി അംബാനി. (ANI)

ദ്യ കണ്‍മണിയെ വരവേറ്റ സന്തോഷത്തിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. സെപ്റ്റംബര്‍ എട്ടിനായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്‌പിറ്റലില്‍ വച്ചായിരുന്നു ദീപിക കുഞ്ഞിന് ജന്മം നല്‍കിയത്.

ഇപ്പോഴിതാ താരദമ്പതിമാരുടെ പൊന്നോമനയെ കാണാനെത്തിയിരിക്കുകയാണ് ശതകോടീശ്വരനായ മുകേഷ് അംബാനി. വന്‍ സുരക്ഷ സന്നാഹങ്ങളോടെയാണ് മുകേഷ് അംബാനി ആശുപത്രിയില്‍ എത്തിയത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചതിന് ശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന്‍റെ എല്ലാ ആഘോഷങ്ങളിലും താരദമ്പതികള്‍ പങ്കെടുത്തിരുന്നു. ഇതോടെ അംബാനി കുടുംബവുമായി താരദമ്പതിമാര്‍ക്കുള്ള അടുപ്പത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്‍വീറിന്‍റെ സഹോദരി റിതിക ഭവ്നാനി ദമ്പതികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന്‍റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.

കുറച്ച് ദിവസം കൂടി ദീപിക ആശുപത്രിയില്‍ തുടരുമെന്നാണ് കരുതുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് 2018ലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ ദീപികയുടെ നിറവയറിലുളള ഫോട്ടോ ഷൂട്ട് വൈറലായിരുന്നു.

1100 കോടിയിലേറെ കലക്ഷന്‍ നേടിയ 'ജവാന്‍' എന്ന ചിത്രം ദീപികയുടെ കരിയര്‍ ബെസ്‌റ്റ് സിനിമയായിട്ടാണ് കണക്കാക്കുന്നത്. ദീപികയും രണ്‍വീറും ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം 'സിങ്കം എഗെയ്ന്‍' ആണ്. ഈ വര്‍ഷം നവംബറോടെ ചിത്രം പുറത്തിറങ്ങും.

Also Read:അനന്ത് അംബാനി - രാധിക മെർച്ചൻ്റ് വിവാഹം ജൂലൈ 12 ന്; പങ്കെടുക്കാൻ എത്തുന്നത് ബിൽ ഗേറ്റ്‌സും സക്കർബർഗും ഉൾപ്പെടെയുള്ള പ്രമുഖർ

Last Updated : Sep 10, 2024, 6:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.