മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് സ്‌ക്രീനില്‍ എത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ അത് ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുതാരങ്ങളും ഒരുമിക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്തയാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫും സംവിധായകന്മാരായ മഹേഷ് നാരായണനും സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
20 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്നതെന്ന് സംവിധായകനായ മഹേഷ് നാരായണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരിക്കുമെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. ശ്രീലങ്കയില്‍ സിനിമ ചിത്രീകരിക്കാനായി തെരെഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി ഗുണവര്‍ധന നന്ദി അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നടനവിസ്‌മയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇതിനോടകം 50 സിനിമകളില്‍ ഒരുമിച്ചഭിനയിച്ചു. എംടി വാസുദേവന്‍ നായരുടെ വിവിധ തിരക്കഥകളെ ആസ്‌പദമാക്കി ഈയിടെ പുറത്തിറങ്ങിയ 'മനോരഥങ്ങള്‍' എന്ന ആന്തോളജി സീരിസിലെ രണ്ട് വ്യത്യസ്‌ത ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയിരുന്നു. ബറോസിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുകയാണ് മോഹന്‍ലാല്‍. ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
Also Read: പ്രേക്ഷകരുടെ അവാര്‍ഡ് മമ്മൂട്ടിക്ക്; പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും