ETV Bharat / entertainment

അജയന്‍റെ രണ്ടാം മോഷണത്തില്‍ സര്‍പ്രൈസ്; പ്രപഞ്ച സൃഷ്‌ടാവായി മോഹന്‍ലാല്‍ - Mohanlal as Cosmic Creator in ARM - MOHANLAL AS COSMIC CREATOR IN ARM

അജയന്‍റെ രണ്ടാം മോഷണത്തില്‍ ശബ്‌ദ സാന്നിധ്യമായി മോഹന്‍ലാല്‍. റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ടൊവിനോ തോമസ് ഈ സര്‍പ്രൈസ് പുറത്തുവിട്ടത്. മോഹന്‍ലാലിന്‍റെ സാന്നിധ്യം തങ്ങളുടെ സിനിമയ്ക്ക്‌ പുതിയ മാനം കൊണ്ടുവന്നുവെന്ന് ടൊവിനോ.

MOHANLAL IN ARM  AJAYANTE RANDAM MOSHANAM  TOVINO THOMAS  അജയന്‍റെ രണ്ടാം മോഷണം
Mohanlal in Ajayante Randam Moshanam (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 12, 2024, 10:16 AM IST

ടൊവിനോ തോമസിന്‍റെ പുത്തന്‍ ചിത്രം 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ മോഹന്‍ലാലും. റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ടൊവിനോ താമസ് ഈ സര്‍പ്രൈസ് ആരാധകരുമായി പങ്കുവച്ചത്. 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ ശബ്‌ദസാന്നിധ്യമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ടൊവിനോ തോമസാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

മോഹന്‍ലാലിന്‍റെ വരവ് ചിത്രത്തിന് പുതിയ മാനം നല്‍കുമെന്നാണ് ടൊവിനോ പറയുന്നത്. 'അജയന്‍റെ രണ്ടാം മോഷണ'ത്തില്‍ പ്രപഞ്ച സൃഷ്‌ടാവിന്‍റെ (കോസ്‌മിക് ക്രിയേറ്റര്‍) ശബ്‌ദ സാന്നിധ്യമായതില്‍ പ്രിയപ്പെട്ട മോഹന്‍ലാല്‍ സാറിന് ആദരം! താങ്കളുടെ ഐതിഹാസിക ശബ്‌ദം ഞങ്ങളുടെ സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി! വരാനിരിക്കുന്ന കോസ്‌മിക് സാഹസികതയ്‌ക്കായി കാത്തിരിക്കുക!' -ഇപ്രകാരമാണ് ടൊവിനോ തോമസ് ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നീണ്ട കാത്തിരിപ്പിനൊടുവില്‍ ടൊവിനോ ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യവും തിയേറ്ററുകളില്‍ ആളെ കൂട്ടും എന്നതില്‍ സംശയമില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം കേരള ബോക്‌സ്‌ ഓഫീസില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കുമെന്നാണ് കണക്കുക്കൂട്ടല്‍.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 3ഡിയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് സിനിമയുടെ സംവിധാനം. ഒരു പീരിയോഡിക്കള്‍ എന്‍റര്‍ടെയിനര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് ടൊവിനോ തോമസ് മൂന്ന് വേഷങ്ങളില്‍ എത്തുന്നത്.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായതിനാല്‍ സിനിമയ്‌ക്ക് വേണ്ടി താരം കളരി അഭ്യസിച്ചിരുന്നു. സംഘട്ടന രംഗങ്ങള്‍ക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാന്‍റസി ചിത്രമാണിത്.

Also Read: ട്രിപ്പിള്‍ റോളില്‍ ടൊവിനോ; അജയന്‍റെ രണ്ടാം മോഷണം തിയേറ്ററുകളില്‍ - Ajayante Randam Moshanam release

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.