ETV Bharat / entertainment

എന്നും എപ്പോഴും മലയാളത്തിന്‍റെ മഹാനടൻ: മോഹൻലാൽ, ദി കംപ്ലീറ്റ് ആക്‌ടർ - Mohanlal 64th birthday

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 64-ാം പിറന്നാൾ...

മോഹൻലാൽ 64ാം പിറന്നാൾ  MOHANLAL BIRTHDAY  MOHANLAL MOVIES  MOHANLAL FILM JOURNEY CAREER
Mohanlal (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 21, 2024, 6:50 AM IST

Updated : May 21, 2024, 8:05 AM IST

ഭിനയത്തിൽ ആരാണ് മോഹൻലാൽ എന്ന ചോദ്യത്തിനേക്കാൾ ആരല്ല എന്ന ചോദ്യത്തിനാകും പ്രസക്തി. കൈവിരലുകളിൽ പോലും നടനവൈഭവം ഒളിപ്പിച്ച അഭിനയ പ്രതിഭ, സംഘട്ടനവും നൃത്തവും ഒരുപോലെ സാധ്യമാകുന്ന അനായാസ മെയ്‌വഴക്കം, കണ്ണുകളിലെ തീക്ഷ്‌ണത, ഒരായിരം ഭാവങ്ങൾ മിന്നിമറയുന്ന ദി മോഹൻലാൽ മാജിക്ക്... 64-ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി, മോഹൻലാൽ.

മലയാളികൾക്കയാൾ നീലകണ്‌ഠനാണ്, ജോജിയാണ്, അപ്പുക്കുട്ടനാണ്, തോമയാണ്, ആനന്ദനാണ്, അശോകേട്ടനാണ്, ജയകൃഷ്‌ണനാണ്, രാജീവാണ്, കുഞ്ഞിക്കുട്ടനാണ്, രമേശനാണ്, എബിയാണ്, വലിയകത്തു മൂസയാണ്, ശിവൻകുട്ടിയാണ്, ബാലേട്ടനാണ്... അങ്ങനെയങ്ങനെ ആരെല്ലാമോ ആണ്. പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ മുറിവേൽപ്പിച്ച, ഹൃദയത്തിൽ തറച്ച എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ അയാൾ സമ്മാനിച്ചു.

പ്രായഭേദമന്യേ മലയാളികൾക്കയാൾ ലാലേട്ടനായി. വില്ലനായി കടന്നുവന്ന് മലയാളത്തിന്‍റെ എന്നല്ല ഇന്ത്യൻ സിനിമയുടെ തന്നെ മുഖമായി മാറാൻ മോഹൻലാലിനായി. ലോകസിനിമയിലെ മികച്ച അഭിനേതാക്കാളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയാകും മോഹൻലാലിന്‍റെ സ്ഥാനം.

ദശാബ്‌ദങ്ങൾക്കിപ്പുറവും മലയാളികളുടെ സിനിമകാഴ്‌ചകളിൽ ഒഴിച്ചുകൂടാനാകാത്ത, അവിഭാജ്യ ഘടകമായി മോഹൻലാൽ എന്ന നടൻ നിലനിൽക്കുന്നു എന്നത് തന്നെയാണ് അയാളുടെ വിജയം. ചലച്ചിത്ര ലോകത്തേക്കുള്ള മോഹന്‍ലാലിന്‍റെ ആദ്യ കാല്‍വയ്‌പ്പായിരുന്നു 'തിരനോട്ടം'. എന്നാൽ ഈ സിനിമ പ്രേക്ഷകരിലേക്കെത്തിയില്ല. കൊല്ലത്തെ കൃഷ്‌ണ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച് അശോക് കുമാർ സംസിധാനം ചെയ്‌ത തിരനോട്ടം പെട്ടിക്കുള്ളിലായി.

പിന്നീട് ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി പ്രേക്ഷകരിലേക്ക്. ഒടുക്കം രാജാവിന്‍റെ മകൻ മോഹൻലാലിന് മലയാളത്തിൽ താരപദവി നേടിക്കൊടുത്തു. 1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള മലയാള സിനിമ ചരിത്രപുസ്‌തകത്തിന്‍റെ താളുകൾ മറിച്ച് നോക്കിയാൽ മോഹൻലാൽ എന്ന നടന്‍റെ പ്രശസ്‌തിയും താരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയതായി കാണാം.

ആറാം തമ്പുരാൻ, ഉസ്‌താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പരാജയം രുചിക്കുകയും മോഹൻലാൽ പലവിധ വിമർശനങ്ങൾക്ക് വിധേയനാവുകയും ചെയ്‌തു. എന്നാൽ 90കളുടെ അവസാനത്തിൽ പ്രിയദർശന്‍റെ 'കാലാപാനി'യിലൂടെ മോഹൻലാൽ വിമർശകരുടെ നാവടച്ചു. 'ഗുരു' എന്ന മറ്റൊരു ചിത്രം ഓസ്‌കറിൽ വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്‌തു. 'ഹരികൃഷ്‌ണൻസ്, കന്മദം, വാനപ്രസ്ഥം' എന്നിവയെല്ലാം അക്കാലത്ത് പുറത്തുവന്ന സിനിമകളാണ്.

താന്‍ ഒരു സിനിമ നടനായി പരിണമിക്കുന്നത് തന്‍റെ സൗഹൃദങ്ങളിലൂടെയാണെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്. അയാളുടെ സിനിമകളുടെ നീണ്ട ലിസ്റ്റ് നോക്കിയാൽ ഇന്നും സൗഹൃദത്തിന്‍റെ ഇത്തരം കൂട്ടുകെട്ടുകൾ കാണാം. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ, കേണൽ പദവി... നാല് പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത് ഒട്ടനവധി നേട്ടങ്ങളാണ്.

ഇന്ന് ചിലപ്പോൾ അയാളുടെ സിനിമകൾ പരാജയപ്പെട്ടേക്കാം, പുതിയ ആളുകൾ തള്ളിപ്പറഞ്ഞേക്കാം... പക്ഷെ എല്ലാത്തിനുമൊടുവിൽ അയാൾ മോഹൻലാലാണ്, ലാലേട്ടനാണ്...എന്നും എപ്പോഴും. അയാളിൽ നിന്ന് എപ്പോഴും അത്ഭുതം പ്രതീക്ഷിക്കാം... കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണല്ലോ.

ALSO READ

Last Updated : May 21, 2024, 8:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.