ETV Bharat / entertainment

'മേദ ഇഷ്‌ക് വി തു'; ശബ്‌നം റിയാസിന്‍റെ സൂഫി ആൽബം പുറത്ത് - Shabnam Riyaz Sufi Album

ശബ്‌നം റിയാസ് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നതും ഇവർ തന്നെയാണ്

author img

By ETV Bharat Kerala Team

Published : Apr 13, 2024, 1:08 PM IST

MEDA ISHQ VI TU SONG  SHABNAM RIYAZ SONGS  SUFI SONGS  KHWAJA GHULAM FARID
Shabnam Riyaz

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും സൂഫി സംഗീതജ്ഞയുമായ ശബ്‌നം റിയാസ് സംഗീത സംവിധാനം നിർവഹിച്ച സൂഫി ആൽബം 'മേദ ഇഷ്ക്ക് വി തു' റിലീസായി. പഞ്ചാബി, ഉറുദു ഭാഷകളിൽ വരികൾ രചിച്ചിട്ടുള്ള ഗാനം ആലപിച്ചിരിക്കുന്നതും ശബ്‌നം റിയാസ് ആണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ആൽബത്തിന്‍റെ പോസ്റ്റർ പുറത്ത് വിട്ടത്.

ആത്മീയ ഉന്മാദത്തിന്‍റെ സംഗീത ആവിഷ്‌കാരമായാണ് സൂഫി സംഗീതം കണക്കാക്കപ്പെടുന്നത്. അതേസമയം, പരമ്പരാഗത സൂഫി സംഗീത ശൈലിയിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് 'മേദ ഇഷ്ക്ക് വി തു'. പാശ്ചാത്യ സംഗീതത്തെ കൂടി സമുന്വയിപ്പിച്ചുകൊണ്ടുള്ള ഒരു അവതരണമാണ് ഈ ഗാനത്തിന്‍റെ പ്രത്യേകത.

  • " class="align-text-top noRightClick twitterSection" data="">

അഴകിയവരാവണൻ എന്ന സിനിമയിലെ വെണ്ണിലാ ചന്ദനക്കിണ്ണം, നിറം എന്ന ചിത്രത്തിലെ ശുക്രിയ തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായികയാണ് ശബ്‌നം റിയാസ്. കർണാടക സംഗീതത്തിൽ ബിരുദവും സൂഫി സംഗീതത്തിൽ ബിരുദാനന്തര ബിരുദവും ശബ്‌നം നേടിയിട്ടുണ്ട്. നിലവിൽ കേരള സർവകലാശാലയിൽ സൂഫി സംഗീതത്തിൽ ഗവേഷണം നടത്തിവരികയാണ് ഇവർ.

ഇന്ത്യയിലെ ആദ്യത്തെ പരമ്പരാഗത വനിത ഖവാലി ബാൻഡായ 'ലവാലി സൂഫിയ'യുടെ അമരത്ത് ശബ്‌നമാണ്. സൂഫി സംഗീതത്തെക്കുറിച്ച് ഇവർ പുസ്‌തകവും രചിച്ചിട്ടുണ്ട്. ആകാശഗംഗ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ റിയാസ് ഹസൻ ശബ്‌നത്തിന്‍റെ ഭർത്താവാണ്. ഇദ്ദേഹമാണ് ഈ ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. പി ആർ ഒ - എം കെ ഷെജിൻ.

ALSO READ: സി എൻ ഗ്ലോബൽ മൂവീസിന്‍റെ ബാനറില്‍ ആദ്യ ചിത്രം 'സ്വർഗം' ഒരുങ്ങുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.