എറണാകുളം : അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തി വിനോദ് ലീല സംവിധാനം ചെയ്‌ത മന്ദാകിനി മൂന്നാം വാരത്തിലേക്ക്. ചിത്രം മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ പൊട്ടിച്ചിരി അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സ്‌പയർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.
കേരളത്തിൽ മൂന്നാം വാരത്തിൽ 100 ലധികം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. യുഎഇ, യുകെ, അയർലൻഡിൽ ഒക്കെ ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നു. മികച്ച പ്രതികരണം തന്നെയാണ് ലോകമെമ്പാടും ചിത്രത്തിനു ലഭിക്കുന്നത്.
അൽത്താഫിന്‍റെ ആദ്യ നായക കഥാപാത്രമാണ് മന്ദാകിനിയിലെ ആരോമൽ. അമ്പിളി ആയി അനാർക്കലിയും പ്രശംസ പിടിച്ചുപറ്റുന്നു. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്‍റണി, ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി മാറ്റി. ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്.