പട്ടംപോലെ എന്ന ദുൽക്കർ സൽമാൻ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനൻ. താരത്തിന്‍റെ പിറന്നാൾ ആഘോഷമാണിപ്പോൾ വാർത്തയാകുന്നത്. മാളവിക മോഹനന്‍റെ പിറന്നാളാഘോഷിച്ച് ദി രാജാ സാബ്' ടീം. പിറന്നാൾ ആഘോഷത്തോടൊപ്പം താരത്തെ സിനിമയിലേക്ക് സ്വാഗതം ചെയ്‌ത് സംവിധായകൻ മാരുതി.
റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി രാജാ സാബ്'. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവിട്ടതോടെ ആരാധകർ ഏറെ പ്രതീക്ഷയിലാണ്. പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി ജി.വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.
വിവേക് കുച്ചിബോട്‌ലയാണ് സഹനിർമ്മാതാവ്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2025 ഏപ്രിൽ 10-നാണ് ചിത്രം തിയറ്ററുകളിലെത്തുക. നിലവിൽ 40% ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്.
തമൻ എസ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്‌മൺ മാസ്റ്റേഴ്‌സും കിംഗ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്‌സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്.
ഫാമിലി എൻ്റർടെയ്‌നർ 'പ്രതി റോജു പാണ്ഡഗെ', റൊമാൻ്റിക് കോമഡി 'മഹാനുഭാവുഡു' എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി രാജാ സാബ്'. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത്.