ETV Bharat / entertainment

ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസനും ഷാജോണും: 'പാർട്‌ണേഴ്‌സി'ലെ ഗാനമെത്തി - partners movie song - PARTNERS MOVIE SONG

'പാർട്‌ണേഴ്‌സ്' ജൂൺ 28 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. കാസര്‍കോട് - കർണാടക അതിർത്തി ഗ്രാമത്തിലുണ്ടായ യഥാര്‍ഥ സംഭവമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

DHYAN SREENIVASAN NEW MOVIE  MALAYALAM UPCOMING MOVIES  പാർട്‌ണേഴ്‌സ് സിനിമ ഗാനം  ധ്യാന്‍ ശ്രീനിവാസൻ കലാഭവൻ ഷാജോണും
Malayalam Movie Partners Song Out (Screen grab of song)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 8:37 PM IST

വാഗതനായ നവീൻ ജോണിന്‍റെ സംവിധാനത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'പാർട്‌ണേഴ്‌സ്' (Partners Movie). ത്രില്ലർ ജോണറിലുള്ള ഈ ചിത്രം കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് നിർമിക്കുന്നത്. പാർട്‌ണേഴ്‌സ്' സിനിമയിലെ ആദ്യ ഗാനം റിലീസായി.

'കുംഭപുഴ താണ്ടിവരും തെന്നൽ ചായും നാടാണേ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കാസർകോടിനെ കുറിച്ചുള്ള ഈ ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ബികെ ഹരിനാരായണന്‍റെ വരികൾക്ക് പ്രകാശ് അലക്‌സാണ് സംഗീതം പകർന്നിരിക്കുന്നത്. ജൂൺ 28ന് 'പാർട്‌ണേഴ്‌സ്' പ്രദർശനത്തിനെത്തും.

1989ല്‍ കാസര്‍കോട് - കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെവി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സാറ്റ്‌ന ടൈറ്റസ് ആണ് ഈ ചിത്രത്തിലെ നായിക. 'പിച്ചെെക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് സാറ്റ്‌ന ടൈറ്റസ്.

സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ.റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്‌ണവി, തെലുഗു താരം മധുസൂദന റാവു എന്നിവരാണ് ഈ സിനിമയിൽ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണവും സുനില്‍ എസ് പിള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ആൻസൺ ജോർജാണ് സഹ നിർമാതാവ്. കലാസംവിധാനം സുരേഷ് കൊല്ലവും നിർവഹിക്കുന്നു.

കോസ്റ്റ്യൂംസ്: സുജിത് മട്ടന്നൂര്‍, മേക്കപ്പ്: സജി കൊരട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, കലാസംവിധാനം: സുരേഷ് കൊല്ലം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്‌ടർ: മനോജ് പന്തയിൽ, ഡിസ്‌ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് 'പാർട്‌ണേഴ്‌സ്' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

Also Read: നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.