ഡ്യൂസ് വിഷൻസിന്‍റെ (dews visions) ബാനറിൽ നോബിൾ ആൻ്റണി, അരുണിമ ഷാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ ആൽബം റിലീസായി (malayalam album out). 'മലർ മഞ്ഞുതുള്ളിയായ്' (Malar manjuthulliyay) എന്ന് തുടങ്ങുന്ന ഗാനമാണ് എസ്സാർ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്‌തത്. ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് നെൽസാണ് സംഗീതം പകർന്നിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഗോകുൽ ഉണ്ണികൃഷ്‌ണൻ ആലപിച്ച വീഡിയോ ആൽബത്തിന്‍റെ ഛായാഗ്രഹണം ഉമേഷ് കുമാർ മാവൂർ നിർവഹിക്കുന്നു. മദീന, സിജോ തോമസ്, അനിൽ കുമാർ തൊമ്മൻകുത്ത്, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ വീഡിയോ ആൽബം പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥ പറയുന്നു.
സഹ നിർമാണം - രമേഷ് ഖാൻ, ഷിൻസി സാൻ കോതമംഗലം, എഡിറ്റിങ് - ഫസ്റ്റ് കട്ട് സ്റ്റുഡിയോ, വസ്ത്രാലങ്കാരം - മന്ത്ര ടെക്സോഫൈൻ വണ്ണപ്പുറം, ചമയം മദീന, സെക്കന്‍റ് ക്യാമറ - സോനു, സാങ്കേതിക സഹായം- ദീപ കെ എസ്, അർജുൻ എസ്, പിആർഒ- എ എസ് ദിനേശ്.