ETV Bharat / entertainment

'മലർ മഞ്ഞു തുള്ളിയായ്'; മ്യൂസിക് വീഡിയോ ആൽബത്തിന്‍റെ ഫസ്റ്റ് ലുക്കെത്തി - മലർ മഞ്ഞു തുള്ളിയായ് ഫസ്റ്റ് ലുക്ക്

'മലർ മഞ്ഞു തുള്ളിയായ്' ഫെബ്രുവരി അവസാന വാരം പ്രേക്ഷകരിലേക്ക്

malar manju thulliyaay  music video album  malar manju thulliyaay first look  മലർ മഞ്ഞു തുള്ളിയായ് ഫസ്റ്റ് ലുക്ക്  മ്യൂസിക്ക് വീഡിയോ ആൽബം
malar manju thulliyaay
author img

By ETV Bharat Kerala Team

Published : Feb 13, 2024, 6:27 PM IST

നോബിൾ ആൻ്റണി, അരുണിമ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ ആൽബമാണ് 'മലർ മഞ്ഞു തുള്ളിയായ്'. ഡ്യൂസ് വിഷൻസിന്‍റെ ബാനറിൽ ഒരുക്കിയ ഈ ആൽബത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. പ്രശസ്‌ത ചലച്ചിത്ര താരം ബിജുക്കുട്ടനാണ് തന്‍റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തത് (Malar Manju Thulliyaay music video album).

ജയൻ ടി ക്ഷത്രിയ എഴുതിയ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് നെൽസ് ആണ്. ഗോകുൽ ഉണ്ണികൃഷ്‌ണൻ ആണ് ഗാനം ആലപിച്ചത്. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥയാണ് 'മലർ മഞ്ഞു തുള്ളിയായ്' എന്ന ഈ മ്യൂസിക് ആൽബം പറയുന്നത്.

മദീന, സിജോ തോമസ്, അനിൽ കുമാർ തങ്കച്ചൻ, രാജേഷ് കെ എസ് വണ്ണപ്പുറം, ഷാജൻ, ഹെൻഡ്രിക് നോബിൾ, നന്ദന സുന്ദർ, വൃന്ദ എസ് ജ്യോതിസ്, കാർത്തിക് കെ മഹേഷ്, വൈഗ നവീൻ തുടങ്ങിയവരാണ് ആൽബത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. രമേഷ് ഖാൻ, ഷിൻസി സാൻ കോതമംഗലം എന്നിവരാണ് ഈ ആൽബത്തിന്‍റെ സഹനിർമാതാക്കൾ.

തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ 'മലർ മഞ്ഞു തുള്ളിയായ്' ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യും. ഉമേഷ് കുമാർ മാവൂർ ആണ് ഈ ആൽബത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഫസ്റ്റ് കട്ട് സ്റ്റുഡിയോ ആണ് എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത്. വസ്‌ത്രാലങ്കാരം - മന്ത്ര ടെക്‌സോഫൈൻ വണ്ണപ്പുറം, ചമയം - മദീന, സെക്കൻഡ് ക്യാമറ - സോനു, സാങ്കേതിക സഹായം - ദീപ കെ എസ്, അരുൺ എസ്, പി ആർ ഒ - എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.