ETV Bharat / entertainment

പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ 'യമഹ'യ്‌ക്ക് തുടക്കം - Yamaha Movie Begins

മധു ജി കമലം ഒരുക്കുന്ന 'യമഹ' സിനിമയുടെ പൂജയിൽ മുഖ്യാതിഥിയായി നജീബും.

MALAYALAM UPCOMING MOVIES  MADHU G KAMALAM MOVIES  YAMAHA MOVIE UPDATES  യമഹ സിനിമ
YAMAHA MOVIE (Entertainment Reporter)
author img

By ETV Bharat Kerala Team

Published : May 2, 2024, 5:40 PM IST

മധു ജി കമലം രചനയും സംവിധാനവും നിർവഹിക്കുന്ന 'യമഹ' സിനിമയ്‌ക്ക് തുടക്കം. പാലാ ക്രിയേഷൻസിന്‍റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമിക്കുന്നത്. പൂജ ചടങ്ങുകളോടെയാണ് 'യമഹ'യ്‌ക്ക് തുടക്കമായത്.

അന്തരിച്ച പ്രശസ്‌ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വച്ചായിരുന്നു പൂജ ചടങ്ങ് നടന്നത്. 'ആടുജീവിതം' എന്ന സിനിമയ്‌ക്ക് പ്രചോദനമായ നജീബ് മുഖ്യ അതിഥിയായിരുന്നു. പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് പൂജ കർമ്മത്തിന് തുടക്കം കുറിച്ചത്.

പത്മരാജന്‍റെ അനന്തരവൻ ഹരീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി. നിർമാതാവ് സുരേഷ് സുബ്രഹ്മണ്യന്‍റെ പിതാവ് സുബ്രഹ്മണ്യൻ, നടന്മാരായ നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ്, അറുമുഖൻ, കാർത്തിക്, അമ്പിളി, പ്രശസ്‌ത ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി, കന്നഡ സിനിമ നിർമാതാവ് ലീലാവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന 'യമഹ' യഥാർഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കുന്നത്. കായംകുളം, ഹരിപ്പാട്, മുതുകുളം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് ഷൂട്ടിങ്. നജീബ് ഷാ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

പ്രൊഡക്ഷൻ കൺട്രോളർ - സുധീഷ് രാജ്, കലാസംവിധാനം - ലാൽ തൃക്കുളം, മേക്കപ്പ് - സുബ്രു തിരൂർ, കോസ്റ്റ്യൂമർ - സന്തോഷ് പാഴൂർ, സ്റ്റിൽസ് - അജേഷ് ആവണി, അസോസിയേറ്റ് ഡയറക്‌ടർ - ടോമി കലവറ, അജികുമാർ മുതുകുളം, പിആ ഒ - എംകെ ഷെജിൻ എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: റുഷിൻ ഷാജി കൈലാസിനൊപ്പം അബു സലിം; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' വരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.