ETV Bharat / entertainment

'പാറുകയായ് പടരുകയായ്...'; എൽഎൽബിയിലെ പുതിയ ഗാനം പുറത്ത് - Paarukayaay Patarukayaay Song

LLB Movie Song : 'എൽഎൽബി' എന്ന ചിത്രത്തിലെ 'പാറുകയായ് പടരുകയായ്...' എന്ന പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു.

LLB Movie Song Paarukayaay Patarukayaay
LLB Movie Song Paarukayaay Patarukayaay
author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:57 AM IST

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്) എന്ന ചിത്രത്തിന്‍റെ വീഡിയോ ഗാനം റീലീസായി. 'പാറുകയായ് പടരുകയായ്...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്(LLB Movie Song Paarukayaay Patarukayaay Released Sreenath Bhasi Anoop Menon). മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കൈലാസാണ്. നരേഷ് അയ്യർ, വൈഷ്ണവ് ഗിരീഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് ചിത്രം പ്രദർശനത്തിനെത്തും. റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരെഴുതിയ വരികൾക്ക് ബിജി ബാൽ, കൈലാസ് എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനു മോൾ സിദ്ധിഖ്, കല- സുജിത് രാഘവ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്‌ടർ- ജംനാസ് മുഹമ്മദ്, ആക്ഷൻ- ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി- എം ഷെറീഫ്, ഇംതിയാസ്, സ്‌റ്റിൽസ്- ഷിബി ശിവദാസ്, ഡിസൈൻ- മനു ഡാവിഞ്ചി, പി ആർ ഒ-എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.