ETV Bharat / entertainment

'എൽ ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്' ചിത്രത്തിന്‍റെ ചിത്രീകരണം കൊട്ടാരക്കരയില്‍ പൂർത്തിയായി

"എൽ ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ് "എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശിയാണ് അവതരിപ്പിക്കുന്നത്. ഒരു സ്‌ത്രീപക്ഷ സിനിമയാണ് "എൽ ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്".

L Jagadamma 7 Class B State First  Film shooting completed  Urvashi  shooting completed at Kottarakkara  എവർസ്‌റ്റാർ ഇന്ത്യൻസ്
എൽ ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ് ചിത്രത്തിന്‍റെ ചിത്രീകരണം കൊട്ടാരക്കരയില്‍ പൂർത്തിയായി
author img

By ETV Bharat Kerala Team

Published : Jan 29, 2024, 12:03 PM IST

കൊച്ചി: " എവർസ്‌റ്റാർ ഇന്ത്യൻസിന്‍റെ ബാനറിൽ പ്രശസ്‌ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്‌സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "എൽ ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ് "എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊട്ടാരക്കരയില്‍ പൂർത്തിയായി. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശിയാണ് അവതരിപ്പിക്കുന്നത്.

സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കഥാപാത്രവും തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണ ഘടകം. സ്‌ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്‍റെ നേർക്കാഴ്‌ചകൾ അവതരിപ്പിക്കുന്ന ഒരു സ്‌ത്രീപക്ഷ സിനിമയാണ് "എൽ ജഗദമ്മ എഴാംക്ലാസ് ബി സ്‌റ്റേറ്റ് ഫസ്‌റ്റ്".

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ,കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്‌മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അനിൽ നായരാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകരുന്നത്.

എഡിറ്റിംഗ്-ഷൈജൽ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരവണൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്-കുമാർ എടപ്പാൾ,മേക്കപ്പ് - ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ- മുകേഷ്, സക്കീർഹുസൈൻ, അസിസ്റ്റന്‍റ് ഡയറക്ടർ- വിഷ്ണു വിശിക, ഷോൺ സോണി, പോസ്റ്റർ ഡിസൈനിംഗ്- ജയറാം രാമചന്ദ്രൻ, പി ആർ ഒ-എ എസ് ദിനേശ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.