ETV Bharat / entertainment

'അതിനെയങ്ങ് തല്ലിക്കൊന്നാൽ പ്രശ്‌നം തീരില്ലേ'; രസിപ്പിച്ച് 'ജെറി' ട്രെയിലർ - ജെറി സിനിമ ട്രെയിലർ

അനീഷ് ഉദയ് സംവിധാനം ചെയ്‌ത 'ജെറി' ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക്

Kottayam Nazeer Pramod Veliyanad  Anish Uday Jerry movie  Jerry movie Trailer  ജെറി സിനിമ ട്രെയിലർ  കോട്ടയം നസീർ പ്രമോദ് വെളിയനാട്
jerry trailer
author img

By ETV Bharat Kerala Team

Published : Feb 4, 2024, 1:28 PM IST

കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സണ്ണി ജോസഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ജെറി' സിനിമയുടെ ട്രെയിലർ പുറത്ത് (Kottayam Nazeer, Pramod Veliyanad starrer Jerry movie). അനീഷ് ഉദയ് സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്‍റെ ഏറെ രസകരായ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 9ന് 'ജെറി' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും (Jerry movie Trailer out).

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഗ്ലിംപ്‌സ് വീഡിയോയും പാട്ടുമെല്ലാം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും കയ്യടിനേടുകയാണ്. പേരുപോലെ തന്നെ ഒരു എലിയെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

ഒരു എലി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമ പറയുന്നതെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന ട്രെയിലർ. എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കാണിക്കുന്നതായിരുന്നു നേരത്തെ പുറത്തുവന്ന ഗാനവും. എലിയെ പിടികൂടാൻ നെട്ടോട്ടം ഓടുന്നവരും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ വാക്ക്‌പോരുകളുമെല്ലാം ഗാനത്തിൽ കാണാം. സരിഗമയാണ് ഈ ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

'പറക്കും തളിക'യിലും 'ടോം ആൻഡ് ജെറി'യിലുമെല്ലാം എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കണ്ട് പൊട്ടിച്ചിരിച്ച പ്രേക്ഷകർ 'ജെറി'യുടെ വരവിനായുള്ള കാത്തിരിപ്പിലാണ്. ജെ സിനിമ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് 'ജെറി' സിനിമയുടെ നിർമാണം. നൈജിൽ സി മാനുവലാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിസ്‌മൽ നൗഷാദും ചിത്രസംയോജനം രോഹിത് വി എസ് വാരിയത്തുമാണ് കൈകാര്യം ചെയ്‌തിരിക്കുന്നത്. വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ എന്നിവരുടെ വരികൾക്ക് ഈണം നൽകിയത് അരുൺ വിജയ് ആണ്.

'ജെറി' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : വിജിത്ത്, പ്രൊജക്‌ട് ഡിസൈൻ : സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ : പ്രദീപ് എം വി, വസ്‌ത്രാലങ്കാരം : രാംദാസ് താനൂർ, മേക്കപ്പ് : ഷൈൻ നെല്ലങ്കര, സൗണ്ട് മിക്‌സിംഗ് : സിനോയ് ജോസഫ്, വി എഫ് എക്‌സ് : റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ : പ്രശാന്ത് പി മേനോൻ, സ്റ്റിൽസ് : റിഷ്‌ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ് : ജിതേശ്വരൻ ഗുണശേഖരൻ, പിആർ & മാർക്കറ്റിങ് : തിങ്ക് സിനിമ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.