ETV Bharat / entertainment

സൂര്യ- ശിവ ചിത്രം 'കങ്കുവ'യിലെ 'യോലോ' ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്

'കങ്കുവ' കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്. ചിത്രം നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും.

SURIYA KANGUVA LYRICAL SONG  KANGUVA CINEMA  സൂര്യ സിനിമ  കങ്കുവ ലിറിക്കല്‍ വീഡിയോ ഗാനം
Kanguva Lyrical Song Released (Etv Bharat)
author img

By ETV Bharat Entertainment Team

Published : Oct 21, 2024, 7:39 PM IST

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'കങ്കുവ'യിലെ 'യോലോ' ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറങ്ങി. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ്, ലവിത ലോബോ, രചിച്ചിരിക്കുന്നത് വിവേക. നായകൻ സൂര്യ, നായിക ദിശ പട്ടാണി എന്നിവരെ വളരെ സ്റ്റൈലിഷായി അവതരിപ്പിച്ചിരിക്കുന്ന ഗാനമാണ് 'യോലോ'.

350 കോടി രൂപ ബഡ്‌ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിൽ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് രചിച്ചത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്ത് വന്നിട്ടുള്ള, ഈ ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ, പോസ്റ്ററുകൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി.

Also Read:സിഗരറ്റ്, ആല്‍ക്കഹോള്‍ ഡ്രഗ്‌സ്, ഇതിലും വലിയ ലഹരിയാണ് പണം; ദുല്‍ഖര്‍ സല്‍മാന്‍ 'ലക്കി ഭാസ്‌കര്‍' ട്രെയിലര്‍ പുറത്തിറങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.