ETV Bharat / entertainment

ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ അനുമതി ലഭിച്ചില്ല; 'എമര്‍ജന്‍സി' റിലീസ് മാറ്റിവച്ചു - emergency movie release postponed - EMERGENCY MOVIE RELEASE POSTPONED

കങ്കണ റണാവത്ത് നായികയായി എത്തുന്ന ചിത്രം എമര്‍ജന്‍സിയുടെ റിലീസ് മാറ്റിവച്ചു. ഒന്നിലധികം പരാതികള്‍ ലഭിച്ചതോടെയാണ് സിബിഎഫ്‌സിയുടെ നടപടി.

എമര്‍ജന്‍സി സിനിമ വിവാദം  EMERGENCY MOVIE RELEASE POSTPONED  എമര്‍ജന്‍സി സിനിമ റിലീസ്  kangana emergency movie
Kangana Ranaut (EETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 10:15 AM IST

Updated : Sep 4, 2024, 11:30 AM IST

ന്യൂഡല്‍ഹി : അടിയന്തരാവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന 'എമര്‍ജന്‍സി'യുടെ റിലീസ് മാറ്റി വച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ അനുമതി ലഭിക്കാത്തതിനാലാണ് സിനിമയുടെ റിലീസ് മാറ്റിയത്. സെപ്‌റ്റംബര്‍ ആറിനായിരുന്നു റിലീസ് നിശ്ചിയിച്ചിരുന്നത്.

നിരവധി തവണ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിനെതിരെ ഒന്നിലധികം പരാതികള്‍ ലഭിച്ചതോടെയാണ് സിബിഎഫ്‌സിയുടെ നടപടി.

ചിത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങളും വെട്ടിക്കുറയ്ക്കാന്‍ ഫിലിം ബോര്‍ഡ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചിത്രം വൈകാരിക ഉള്ളടക്കമുള്ളതാണെന്നും മതവികാരം വ്രണപ്പെടുത്താന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം എല്ലാ സമുദായങ്ങളുടെയും വികാരം കണക്കിലെടുക്കുമെന്ന് ബോര്‍ഡ് അറിയിച്ചു.

ഇന്ദിര ഗാന്ധിയുടെ കൊലപാതകം, പഞ്ചാബ് കലാപം, ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ കൊലപാതകം എന്നിവ കാണിക്കരുതെന്ന സമ്മര്‍ദമുണ്ടെന്ന് കങ്കണ പറഞ്ഞു. എന്നാല്‍ സിനിമ പുറത്തു കൊണ്ടുവരാന്‍ കോടതിയെ സമീപിക്കുമെന്ന് താരം വ്യക്തമാക്കി. മാത്രമല്ല ചിത്രത്തിന്‍റെ അണ്‍കട്ട് വേര്‍ഷന്‍ റിലീസ് ചെയ്യാനുള്ള വഴി തേടുകയാണെന്നും താരം വെളിപ്പെടുത്തി.

ചിത്രത്തിന്‍റെ റിലീസ് വൈകുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ്. ഇത് അനീതിയാണെന്നും മണ്ഡി എം പി കങ്കണ കുറ്റപ്പെടുത്തി. 'എന്‍റെ സിനിമയ്ക്ക് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്‍റെ അവസ്ഥയില്‍ തനിക്ക് നിരാശയുണ്ടെ'ന്നും കങ്കണ പറഞ്ഞു.

'എമര്‍ജന്‍സി' നിരോധിക്കണമെന്ന ആവശ്യവുമായി സിഖ് സംഘടനകള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സിനിമയില്‍ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്‌ജിപിസി) പ്രസിഡന്‍റ് ഹര്‍ജീനന്ദര്‍ സിങ് ധാമിയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യവുമായി രംഗത്ത് എത്തിയത്. കങ്കണയ്ക്ക് നേരെ സിഖ് വിഘടനവാദ ഗ്രൂപ്പുകള്‍ വധഭീഷണി ഉയര്‍ത്തിയിരുന്നു.

'സിനിമയില്‍ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയെ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആരുടെ സിനിമ ചെയ്യുന്നുവോ ആ വ്യക്തിക്ക് എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുക' എന്നായിരുന്നു ഭീഷണി. ഇത്തരം ചിത്രീകരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമല്ല പഞ്ചാബിന്‍റെയും രാജ്യത്തിന്‍റെയും മുഴുവന്‍ സാമൂഹിക ഘടനയ്ക്ക് ദോഷകരമാണ്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയമോ ചരിത്രപരമോ ആയ പ്രസ്‌താവന നടത്താനല്ല റണാവത്ത് അടിയന്തരാവസ്ഥയുടെ വിഷയം തെരഞ്ഞെടുത്തതെന്ന് വ്യക്തമാണ്. സിഖ് സമുദായത്തെ ലക്ഷ്യം വയ്ക്കാനാണിതെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു.

Also Read: "ഹൈസ്‌പീഡിൽ ബ്രാൻഡിങ്" ; കൊച്ചി മെട്രോയിൽ കലക്കൻ ബ്രാൻഡിങ്ങുമായി ദളപതി വിജയ് ചിത്രം "ദി ഗോട്ട്"

Last Updated : Sep 4, 2024, 11:30 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.